ബിഗ് ബോസ് അഞ്ചാം സീസണിലെ വിജയി അഖില്‍ മാരാര്‍ സംവിധായകന്‍ ഷാജി കൈലാസിനൊപ്പമുള്ള ചിത്രം പങ്ക് വച്ച് കുറിച്ച വാക്കുകള്‍ ശ്രദ്ധ നേടുന്നു.ഷാജി കൈലാസിനൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടാണ് അഖിലിന്റെ കുറിപ്പ്. 'ഓഗസ്റ്റ് 15' എന്ന സിനിമയില്‍ സംവിധായകന്‍ അറിയാതെ ലൊക്കേഷനില്‍ കയറിക്കൂടിയിരുന്നുവെന്നും വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ ഭാഗം കണ്ട് ഷാജി കൈലാസ് ബിഗ് ബോസിന്റെ സ്ഥിരം പ്രേക്ഷകനായി മാറിയെന്നുമാണ് അഖില്‍ മാരാര്‍ കുറിപ്പില്‍ പറയുന്നത്. ഇരുവരും ഒന്നിച്ച് ഒരു സിനിമ എത്തുമെന്ന സൂചനയാണ് കുറിപ്പിലുള്ളത്.
അഖില്‍ മാരാരുടെ കുറിപ്പ്:
മലയാള സിനിമ സംവിധായകരില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ആരാധിച്ച ഷാജി കൈലാസ് സാറിനെ ഒരു കാലത്ത് കാണാന്‍ ഏറെ കൊതിച്ചിട്ടുണ്ട്..
പിന്നീട് തിരുവന്തപുരതത് ഓഗസ്റ്റ് 15 ഫിലിമിന്റെ ഷൂട്ട് നടക്കുമ്പോള്‍ അതിന്റെ ചീഫ് അസോസിയേറ്റ്‌നേ സോപ്പിട്ട് സംവിധാന സഹായി ആവാന്‍ ശ്രമം നടത്തി..
ഒഫീഷ്യല്‍ ആയി നിര്‍ത്തിയില്ല എങ്കിലും രാത്രിയില്‍ അവരെ സഹായിക്കാന്‍ ഞാന്‍ അങ് കൂടി..
പകര്‍ത്തിയെഴുത്ത് ഒക്കെ ഞാന്‍ ചെയ്ത് കൊടുത്തു..
അങ്ങനെ സിനിമ സെറ്റില്‍ ധൈര്യമായി പോയി നില്‍ക്കാന്‍ കഴിഞ്ഞു..
ഷാജി സാറിനെ നേരില്‍ പോയി കാണാനുള്ള ധൈര്യം ഒന്നും അന്നില്ലായിരുന്ന്..
ഏകലവ്യനെ പോലെ ഒളിച്ചു നിന്ന് സാറിന്റെ ശിഷ്യനായി..
13വര്‍ഷങ്ങള്‍ക്ക് ശേഷം.
ബിഗ് ബോസ് കാണാത്ത ഷാജി സാര്‍ അവിചാരിതമായി എന്റെ ചില രംഗങ്ങള്‍ കണ്ട ശേഷം ഷോയുടെ സ്ഥിരം പ്രേക്ഷകനായി..എനിക്ക് 5വോട്ട് ചെയ്യുകയും മറ്റുള്ളവരോട് പറഞ്ഞു ചെയ്യിക്കുകയും സാര്‍ ചെയ്തു എന്ന് കേട്ടപ്പോള്‍ സത്യത്തില്‍ അത്ഭുതവും ആശ്ചര്യവും തോന്നി..
കപ്പടിച്ച് ഞാന്‍ ഇറങ്ങിയപ്പോള്‍ സാര്‍ എന്നെ വിളിച്ചു..സന്തോഷം പങ്ക് വെച്ചു..
ബാക്കി വിശേഷങ്ങള്‍ വഴിയേ അറിയിക്കാം..
ഏറെ അഭിമാനം ഈ നിമിഷം????
'ബാക്കി വിശേഷങ്ങള്‍ വഴിയേ അറിയിക്കാം', എന്ന അഖിലിന്റെ വാക്കുകള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. അഖില്‍ മാരാര്‍- ഷാജി കൈലാസ് കോമ്പോയില്‍ സിനിമ വരുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. 'സംവിധാനം -ഷാജി കൈലാസ്- കഥ, തിരക്കഥ - അഖില്‍ മാരാര്‍...വലിയ സ്‌ക്രീനില്‍ ഈ എഴുത്ത് കാണാന്‍ കാത്തിരിക്കുന്നു', എന്നാണ് ഇവര്‍ കമന്റ് ചെയ്യുന്നത്.