Latest News

ബോളിവുഡ് താരം ഐശ്വര്യ റായ്ക്കും ആരാധ്യയ്ക്കും കോവിഡ് നെഗറ്റീവായി; താനും അച്ഛനും ആരോഗ്യ വിദഗ്ധരുടെ സംരക്ഷണയിലെന്ന് അഭിഷേക് ബച്ചന്‍

Malayalilife
ബോളിവുഡ് താരം ഐശ്വര്യ റായ്ക്കും ആരാധ്യയ്ക്കും കോവിഡ് നെഗറ്റീവായി; താനും അച്ഛനും ആരോഗ്യ വിദഗ്ധരുടെ സംരക്ഷണയിലെന്ന് അഭിഷേക് ബച്ചന്‍

കോവിഡ് ബാധയെ തുടര്‍ന്ന് നടി ഐശ്വര്യ റായിയെയും മകള്‍ ആരാധ്യയേയും ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചത് ആരാധകരില്‍ വലിയ ആശങ്ക ഉണ്ടാക്കിയിരുന്നു. രോഗ ലക്ഷണങ്ങള്‍ കാണിച്ച പശ്ചാത്തലത്തിലാണ് ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റിയത്. മുംബൈ നാനാവതി ആശുപത്രിയിലാണ് ഐശ്വര്യ റായിയെയും മകള്‍ ആരാധ്യയേയും മാറ്റിയിരുന്നത്.ഇരുവര്‍ക്കും തൊണ്ട വേദനയും പനിയുമാണ് ഉണ്ടായതിനെത്തുടര്‍ന്നായിരുന്നു ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്.

അമിതാഭ് ബച്ചനും മകന്‍ അഭിഷേകും കോവിഡ് ചികിത്സയില്‍ കഴിയുന്ന വിഭാഗത്തില്‍ തന്നെയായിരുന്നു ഇരുവരും.  ഇപ്പോള്‍ ഐശ്വര്യ റായ് ബച്ചന്‍, മകള്‍ ആരാധ്യ ബച്ചന്‍ എന്നിവര്‍ രോഗം ഭേദമായി ആശുപത്രി വിട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ കോവിഡ് ടെസ്റ്റുകള്‍ നെഗറ്റീവ് ആയതിനെ തുടര്‍ന്നാണ് ഇരുവരെയും ഡിസ്ചാര്‍ജ് ചെയ്തത്. അഭിഷേക് ബച്ചനാണ് ട്വിറ്ററിലൂടെ ഇക്കാര്യം ലോകത്തെ അറിയിച്ചത്.

' നിങ്ങളുടെ നിരന്തരമായ പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി. എല്ലാവരോടും എന്നന്നേക്കുമായി കടപ്പെട്ടിരിക്കുന്നു. ഐശ്വര്യയുടെയും ആരാധ്യയുടെയും കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. അവര്‍ ഇപ്പോള്‍ വീട്ടിലാണ്. ഞാനും അച്ഛനും ആരോഗ്യവിദഗ്ധരുടെ സംരക്ഷണയില്‍ ആശുപത്രിയില്‍ തുടരുന്നു,' അഭിഷേക് കുറിച്ചു. ജൂലൈ പതിനൊന്നിനാണ് തനിക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം അമിതാഭ് ബച്ചന്‍ ട്വിറ്ററിലൂടെ അറിയിച്ചത്. പിറകെ അഭിഷേകും തനിക്ക് രോഗബാധ സ്ഥിരീകരിച്ചതായി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.

തുടര്‍ന്ന് ഐശ്വര്യയ്ക്കും ആരാധ്യയ്ക്കും രോഗം സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ച ശേഷം ഹോം ക്വാറന്റൈനിലായിരുന്നു ഐശ്വര്യയും ആരാധ്യയും. ജൂലൈ പതിനെട്ടിനാണ് ഇരുവരെയും നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ബച്ചന്‍ കുടുംബവുമായി അടുത്തിടപഴകിയവരെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നെങ്കിലും ജയബച്ചന്‍ അടക്കമുള്ള ആളുകള്‍ രോഗബാധിതരല്ലെന്നായിരുന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്.

aishwarya rai and aardhya tests covid negative

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES