ടൊവിനോ തോമസ് നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് ലൂക്ക. ഏറെ നാള്‍ മുന്‍പ് പ്രഖ്യാപിച്ച ചിത്രം നവാഗതനായ അരുണ്‍ ബോസാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ടൊവിനോ തോമസ് തന്നെയായിരുന്നു സിനിമയുടെ പൂജാ ചിത്രങ്ങള്‍ പങ്കുവെച്ചത്. അഹാന കൃഷ്ണയാണ് ഇത്തവണ ടൊവിനോയുടെ നായികാ വേഷത്തില്‍ എത്തുന്നത്.
ഒരു റൊമാന്റിക്ക് എന്റര്‍ടെയ്നറായിട്ടാകും ലൂക്ക ഒരുങ്ങുകയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മൃദുല്‍ ജോര്‍ജ്ജും സംവിധായകന്‍ അരുണും ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ വേറിട്ട ഗെറ്റപ്പുകളില്‍ ടൊവിനോ എത്തുമെന്നാണ് അറിയുന്നത്.
നിമിഷ് രവി ലൂക്കയുടെ ഛായാഗ്രഹണവും നിഖില്‍ വേണു എഡിറ്റിങ്ങും നിര്‍വ്വഹിക്കും. സൂരജ് എസ് കുറുപ്പാണ് സിനിമയ്ക്കു വേണ്ടി സംഗീതമൊരുക്കുന്നത്. സ്റ്റോറീസ് ആന്‍ഡ് തോട്ട്സിന്റെ ബാനറില്‍ ലിന്റോ തോമസും പ്രിന്‍സ് ഹുസൈനും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം.
ലൂക്കയ്ക്കു പുറമെ കൈനിറയെ ചിത്രങ്ങളാണ് ടൊവിനോയുടെതായി ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ആഷിഖ് അബുവിന്റെ വൈറസ്,ആന്‍ഡ് ദ ഓസ്‌കര്‍ ഗോസ് ടു, ഉയരെ, ലൂസിഫര്‍, കല്‍ക്കി, ജോ, മിന്നല്‍ മുരളി തുടങ്ങിയവയാണ് താരത്തിന്റെ പുതിയ സിനിമകള്‍.