Latest News

അങ്ങനെ.... ഉണ്ണിക്കുട്ടനും സിനിമാക്കാരനായി; ഷിബു ഉദയന്‍ സംവിധായകന്‍; അഹമ്മദ് സിദ്ദിഖ്‌ നായകന്‍

Malayalilife
 അങ്ങനെ.... ഉണ്ണിക്കുട്ടനും സിനിമാക്കാരനായി; ഷിബു ഉദയന്‍ സംവിധായകന്‍; അഹമ്മദ് സിദ്ദിഖ്‌ നായകന്‍

സിനിമക്കുളളിലെ സിനിമയുടെ പശ്ചാത്തലത്തിലൂടെ ഒരു യാവാവിന്റെ ജീവിത ലക്ഷ്യങ്ങളുടെ കഥ പറയുകയാണ് അങ്ങനെ .... ഉണ്ണിക്കുട്ടനും സിനിമാക്കാരനായി എന്ന ചിത്രത്തിലൂടെ.നവാഗതനായ ഷിബു ഉദയന്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം ന്യൂജന്‍ സിനിമാസിന്റെ ബാനറില്‍ മീരാ സ്വാതിയാണ്  നിര്‍മ്മിക്കുന്നത്.

സിനിമാ മോഹവുമായി കഴിയുന്ന ലക്ഷക്കണക്കിനു യുവാക്കളുടെ പ്രതീകമാണ് ഈ ചിത്രത്തിലെ ഉണ്ണിക്കുട്ടന്‍ എന്ന കഥാപാത്രം.സംഭവിക്കേണ്ടത് എന്നായാലും സംഭവിക്കും. അതാണ് പ്രകൃതി നിയമം. അത് ഏതു രംഗത്തായാലും സംഭവിക്കും.ഈ ചിത്രവും അതാണ് ഈ ചിത്രത്തിലൂടെ പറയാന്‍ ശ്രമിക്കുന്നത്.

വ്യത്യസ്ഥമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ അഹമ്മദ് സിദിഖാണ് ഈ ചിത്രത്തിലെ ഉണ്ണിക്കുട്ടനെ അവതരിപ്പിക്കുന്നത്.നായികാനിര്‍ണ്ണയം പൂര്‍ത്തിയായി വരുന്നു.ജോയ് മാത്യു ബിജു സോപാനം, നോബി, ജയന്‍ ചേര്‍ത്തല: ജോബി.ഇടവേള ബാബു, നീനാക്കുറുപ്പ് ,സീമാ .ജി.നായര്‍, മഞ്ജു പത്രോസ്, കൂളപ്പുളി ലീല ,കുന്തല്ലൂര്‍ വിക്രമന്‍.എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

സംഗീതം -സാമുവല്‍ എബി.
ഛായാഗ്രഹണം - നിധിന്‍.കെ.രാജ്.
മേക്കപ്പ് - റഷീദ്.അഹമ്മദ്-
കോസ്റ്റ്വും ഡിസൈന്‍ - ബ്യൂസി ബേബി ജോണ്‍
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-
സതീഷ് നമ്പ്യാര്‍.
ജൂലൈ പത്ത് തിങ്കളാഴ്ച്ച  കൊച്ചിയിലെ അമ്മ ഹാളില്‍ വച്ച് ഈ ചിത്രത്തിന്റെ പൂജാ ചടങ്ങുകള്‍ നടക്കും.ആഗസ്റ്റ് ആദ്യവാരം പാലക്കാട്ട് ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നു വാഴൂര്‍ ജോസ്.

ahammed siddiq turns into hero

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES