മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തുന്ന തെലുങ്ക് ചിത്രം ഏജന്റിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. അഖില്‍ അക്കിനേനിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി.
ബുടാപെസ്റ്റിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ്. തോക്കും പിടിച്ച് തീയ്ക്കും പുകയ്ക്കുമിടയിലൂടെ താരം നടക്കുന്നത് വീഡിയോയില്‍ കാണാം. എജന്റ് ബുടാപെസ്റ്റ് എന്നാണ് വീഡിയോയ്ക്ക് താഴെയുള്ള അടികുറിപ്പ്. ഈ പ്രായത്തിലും മാസ്സിനു ഒരു കുറവുമില്ല എന്നാണ് ഒരു ആരാധകന്‍ കമന്റ് ചെയ്തിരിക്കുന്നത്.
അഖില്‍ അക്കിനേനി, സാക്ഷി വൈദ്യ, ഡിനോ മോറിയ, വിക്രംജിത്ത് വിര്‍ക് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2023 ഏപ്രില്‍ 28ന് ചിത്രം റിലീസിനെത്തും. സുരേന്ദര്‍ റെഡ്ഢിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഹിപ്‌ഹോപ്പ് തമിഴയാണ് സംഗീതം നല്‍കുന്നത്. ചിത്രത്തില്‍ പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് 'ഏജന്റ്'. രാകുല്‍ ഹെരിയന്‍ ആണ് ഛായാഗ്രഹണം. ഹോളിവുഡ് ത്രില്ലര്‍ ബോണ്‍ സീരിസില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കുന്ന ചിത്രമാണ് 'ഏജന്റ്'. രണ്ടായിരത്തി പത്തൊമ്പതില്‍ പുറത്തിറങ്ങിയ 'യാത്ര'യാണ് മമ്മൂട്ടി അവസാനം അഭിനയിച്ച തെലുങ്ക് ചിത്രം.
കണ്ണൂര്‍ സ്‌ക്വാഡ്എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് തിരക്കിലാണിപ്പോള്‍ മമ്മൂട്ടി. ക്രിസ്റ്റഫര്‍ആണ് താരത്തിന്റെ അവസാനം റിലീസിനെത്തിയ ചിത്രം. ആമസോണ്‍ പ്രൈമില്‍ ചിത്രം സട്രീം ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട