Latest News

വിവാഹമോചിതയായി പത്തു വര്‍ഷം പിന്നിട്ടു; രണ്ടാം വിവാഹത്തിനൊരുങ്ങി നടി സോണിയ അഗര്‍വാള്‍

Malayalilife
വിവാഹമോചിതയായി പത്തു വര്‍ഷം പിന്നിട്ടു; രണ്ടാം വിവാഹത്തിനൊരുങ്ങി നടി സോണിയ അഗര്‍വാള്‍

കാതല്‍ കൊണ്ടേന്‍ എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ നടിയാണ് സോണിയ അഗര്‍വാള്‍. സെല്‍വരാഘവന്‍ സംവിധാനം ചെയ്ത ഈ ചിത്രം മികച്ച പ്രതികരണമാണ് നേടിയത്. പിന്നീട് കൈ നിറയെ ചിത്രങ്ങളാണ് സോണിയയ്ക്ക് ലഭിച്ചത്.പുതുപേട്ടൈ, റെയിന്‍ ബോ കോളനി എന്നീ സിനിമകളില്‍ വേഷമിട്ട സോണിയ ചിത്രത്തിന്റെ സംവിധായകന്‍ സെല്‍വരാഘവനുമായി പ്രണയത്തിലാവുകയും വിവാഹിതയാവുകയും ചെയ്തു. എന്നാല്‍ ഈ ബന്ധം നാല് വര്‍ഷങ്ങള്‍ മാത്രമേ നീണ്ടു നിന്നുള്ളൂ. 2010 ഇരുവരും വിവാഹ ജീവിതം അവസാനിപ്പിച്ചിരുന്നു. ഇപ്പോള്‍ താരം രണ്ടാമതും വിവാഹിതയാകാന്‍ ഒരുങ്ങുകയാണ് എന്നാണ് സൂചനകള്‍ എത്തുന്നത്. 

വൈകാതെ തന്നെ വിവാഹം നടക്കുമെന്നാണ് കരുതുന്നത്. സോണിയയുടെ പുതിയ ട്വീറ്റുകളായിരുന്നു വിവാഹത്തെ കുറിച്ചുള്ള സൂചനകള്‍ നല്‍കിയത്. വിവാഹത്തിന് മൂന്ന് ദിവസം കൂടിയേ ഉള്ളു എന്ന് സൂചിപ്പിച്ച് കൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ നടി തന്നെയാണ് ഒരു ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രം വന്നതിന് പിന്നാലെ പിന്നാലെ താലി കെട്ടുന്നൊരു വീഡിയോയും നടി പോസ്റ്റ് ചെയ്തിരുന്നു. തൊട്ടടുത്ത ദിവസം രണ്ട് വിവാഹമോതിരങ്ങളുടെ ചിത്രം പോസ്റ്റ് ചെയ്ത നടി വിവാഹത്തിന് രണ്ട് ദിവസമേ അവശേഷിക്കുന്നുള്ളു എന്ന് സൂചിപ്പിച്ചു. ഇന്ന് വിവാഹത്തിന് വേണ്ടി പൂക്കളൊക്കെ വെച്ച് ഒരുക്കിയ കാറിന്റെ ചിത്രമായിരുന്നു പങ്കുവെച്ചിരുന്നത്. ഇതോടെ ആരാധകരും ആകാംഷയിലാണ്. 
എന്നാല്‍ ഇതുവരെ വരന്‍ ആരാണെന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളില്ല. വിവാഹമോചിതയായിട്ട് പത്ത് വര്‍ഷം കഴിയുമ്പോഴാണ് സോണിയ രണ്ടാമതും വിവാഹിതയാവാന്‍ പോവുന്നത്. എന്നാല്‍ വാര്‍ത്ത സത്യമാണോ എന്നറിയാനുളള ആകാംഷയിലാണ് ആരാധകര്‍. 


 

actress sonia agarwal second marriage

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES