Latest News

വണ്ണം കുറച്ച് ശരീരം വീണ്ടെടുക്കാന്‍ വര്‍ക്കൗട്ട് ചെയ്ത സ്‌നേഹ; ചുറ്റും ഓടിക്കളിച്ച് മകന്‍ വിഹാനും പായില്‍ കിടന്ന് മകള്‍ ആദ്യാന്തയും

Malayalilife
വണ്ണം കുറച്ച് ശരീരം വീണ്ടെടുക്കാന്‍ വര്‍ക്കൗട്ട് ചെയ്ത സ്‌നേഹ; ചുറ്റും ഓടിക്കളിച്ച് മകന്‍ വിഹാനും പായില്‍ കിടന്ന് മകള്‍ ആദ്യാന്തയും

യുവതലമുറ മാതൃകയാക്കുന്ന താര ദാമ്പത്യമാണ് നടന്‍ പ്രസന്നയുടേതും നടി സ്‌നേഹയുടേതും. അഭിനയവും ദാമ്പത്യ ജീവിതം ഒരുപോലെ മനോഹരമായി കൊണ്ടു പോവുകയാണ് ഇരുവരും. ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ 2012 ലായിരുന്നു സ്‌നേഹയുടെയും പ്രസന്നയുടെയും വിവാഹം. രണ്ടു മക്കളാണ് ഇവര്‍ക്ക്. മകന്‍ വിഹാനും മകള്‍ ആദ്യാന്തയും. മാസങ്ങള്‍ക്ക് മുന്‍പാണ് ഇവര്‍ക്ക് മകള്‍ ജനിച്ചത്.തെന്നിന്ത്യയിലെ ഒരു കാലത്തെ മുന്‍നിരനായികയായിരുന്നു  സ്‌നേഹ. 2000 സഹൂപോത സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ താരം ഇപ്പോഴും സിനിമയില്‍ സജീവമാണ്.

തെന്നിന്ത്യയിലെ മുന്‍നിരനായികമാരില്‍ ഒരാളായി മുന്നേറുമ്പോഴും അന്യഭാഷയില്‍ സജീവമാണ് താരം. ഒരു ബ്രേക്ക് ഇല്ലാതെയാണ് സ്‌നേഹ സിനിമയില്‍ മുന്നേറുന്നത്. ഒരേ മുഖം, ദ ഗ്രേറ്റ് ഫാദര്‍ എന്നീ  ചിത്രങ്ങളിലാണ് മലയാളത്തില്‍ സ്‌നേഹ അവസാനമായി അഭിനയിച്ചത്. ഗര്‍ഭിണിയായിരുന്നപ്പോള്‍ മുതലുളള തന്റെ വിശേഷങ്ങളൊക്കെ താരം പങ്കുവച്ചിരുന്നു. മകള്‍ ജനിച്ച ശേഷം തന്റെ മെറ്റേര്‍ണിറ്റി ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. അതിമോനഹരമായ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ശ്രദ്ധ നേടിയിരുന്നു. 

ജനുവരി 24 നാണ് സ്‌നേഹ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുന്നത്. മാതൃദിനത്തില്‍ മക്കള്‍ക്കൊപ്പമുള്ള ചിത്രവുമായി സ്‌നേഹ എത്തിയിരുന്നു. അന്ന് മകളുടെ മുഖം വ്യക്തമായിരുന്നില്ല. എന്നാലിപ്പോള്‍ മകളുടെ മുഖം വ്യക്തമാകുന്ന തരത്തിലെ വീഡിയോ പങ്കുവച്ചാണ് താരം എത്തിയിരിക്കുന്നത്. ലോക്ഡൗണ്‍ ആയതിനാല്‍ വീട്ടില്‍ സജ്ജമാക്കിയിരിക്കുന്ന ജിമ്മില്‍ നിന്നും വര്‍ക്കൗട്ട് ചെയ്യുകയാണ് സ്‌നേഹ. ഭര്‍ത്താവ് പ്രസന്നയാണ് വീഡിയോ എടുത്തിരിക്കുന്നതെന്നാണ് സൂചന. സ്‌നേഹ വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ മകന്‍ അതിലേ ഓടി കളിച്ച് നടക്കുകയാണ്. മകളെ നിലത്ത് കിടത്തിയിരിക്കുന്നു. ബാക്ക്ഗ്രൗണ്ടില്‍ കേള്‍ക്കുന്ന പാട്ടിനൊപ്പം കുഞ്ഞ് കാലിട്ടടിച്ച് ഡാന്‍സ് കളിക്കുന്നതും വീഡിയോയില്‍ കാണാം.  എന്നും ആരോഗ്യത്തോടെ ഇരിക്കുന്നതിനായി എന്റെ വര്‍ക്കൗട്ട് യാത്ര വീണ്ടും തുടങ്ങി.

തീര്‍ച്ചയായും നമ്മളെല്ലാവരും വളരെ മോശം സമയത്തിലൂടെയാണ് സഞ്ചരിക്കുന്നത്. ഭാവിയിലേക്കായി ഓരോന്ന് കരുതി വെക്കാം എന്നായിരുന്നു വീഡിയോയ്ക്ക് താഴെ അടിക്കുറിപ്പായി സ്‌നേഹ കൊടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം വരലക്ഷ്മി പൂജ ചെയ്തത്തിന്റെ ചിത്രങ്ങളും വീഡിയോയും താരം പങ്കുവച്ചിരുന്നു. ആഗ്രഹ പൂര്‍ത്തീകരണത്തിനായി ധനത്തിന്റെയും ഐശ്വര്യത്തിന്റെയും ദേവിയായ ലക്ഷ്മിയെ ആരാധിക്കുന്ന ചടങ്ങാണിത്. തമിഴ്‌നാട്, കര്‍ണാടകം, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പ്രധാനമായും വരലക്ഷ്മി പൂജ നടക്കുന്നത്.മഹാലക്ഷ്മിയുടെ രൂപം ഒരുക്കി ആഭരണങ്ങളണിയിച്ച് ഓരു്കുന്നതിന്റെയും പൂജാമുറി ഒരുക്കുന്നതിന്റെയും മനോഹരമായ വീഡിയോ ആയിരുന്നു അത്. ശേഷം പൂജ ചെയ്യുന്നതും താരം പങ്കുവച്ചിട്ടുണ്ട്.


 

actress sneha shares a video of her workout

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES