Latest News

നടി സിന്ധുവിന്റെ മരണം ദീര്‍ഘനാള്‍ അര്‍ബുദത്തോട് പോരാടി; ചികിത്സയ്ക്ക് പണമില്ലാതെ വലഞ്ഞതോടെ വീട്ടില്‍ തന്നെ ചികിത്സതേടി നടി;അങ്ങാടിത്തെരു' എന്ന സിനിമയിലൂടെ ശ്രദ്ധേയായ നടി സിന്ധു വിടവാങ്ങുമ്പോള്‍

Malayalilife
 നടി സിന്ധുവിന്റെ മരണം ദീര്‍ഘനാള്‍ അര്‍ബുദത്തോട് പോരാടി; ചികിത്സയ്ക്ക് പണമില്ലാതെ വലഞ്ഞതോടെ വീട്ടില്‍ തന്നെ ചികിത്സതേടി നടി;അങ്ങാടിത്തെരു' എന്ന സിനിമയിലൂടെ ശ്രദ്ധേയായ നടി സിന്ധു വിടവാങ്ങുമ്പോള്‍

ങ്ങാടിത്തെരു' എന്ന സിനിമയിലൂടെ ശ്രദ്ധേയായ നടി സിന്ധു അന്തരിച്ചു. 44 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ 2.15ന് സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെ ആയി സ്തനാര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു.

2020ലാണ് സിന്ധു തനിക്ക് സ്തനാര്‍ബുദം ബാധിച്ചതായി ആരാധകരോട് തുറന്നുപറയുന്നത്. ചികിത്സക്കായി സോഷ്യല്‍മീഡിയ വഴി സാമ്പത്തിക സഹായം അഭ്യര്‍ഥിച്ചിരുന്നു. നിരവധി താരങ്ങള്‍ നടിക്ക് സഹായം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. രോഗം മൂര്‍ച്ഛിച്ച സിന്ധുവിന്റെ സ്തനങ്ങള്‍ നീക്കം ചെയ്‌തെങ്കിലും രോഗം ഭേദമായില്ല. അതിനിടെ നടിയുടെ ഇടതു കൈയുടെ ചലനം നഷ്ടമായിരുന്നു. നടന്‍ കൊട്ടച്ചിയാണ് സിന്ധുവിന്റെ മരണ വാര്‍ത്ത പുറത്തുവിട്ടത്.

ആശുപത്രി ചെലവുകള്‍ താങ്ങാനാവാത്തതുകൊണ്ട് നടി വീട്ടില്‍ ചികിത്സയിലായിരുന്നുവെന്നും  മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  എന്നാല്‍ നില വഷളായതിനെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും തിങ്കളാഴ്ച അന്ത്യം സംഭവിക്കുകയായിരുന്നു. 

ബാലതാരമായി സിനിമയിലെത്തിയ താരമാണ് സിന്ധു. അങ്ങാടി തെരു എന്ന ചിത്രത്തിലൂടെയാണ് സിന്ധു ശ്രദ്ധ നേടുന്നത്. നാടോടികള്‍, നാന്‍ മഹാന്‍ ആല, തേനവാട്ട്, കറുപ്പുസാമി കുത്തഗൈതരര്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ദാരിദ്ര്യം നിറഞ്ഞ കുട്ടിക്കാലമായിരുന്നു സിന്ധുവിന്റേത്. 14-ാം വയസില്‍ വിവാഹിതയായ താരത്തിന്റെ വിവാഹ ജീവിതവും പരാജയമായിരുന്നു. കുഞ്ഞിനെ വളര്‍ത്താന്‍ ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. ',

Read more topics: # നടി സിന്ധു
actress sindhu passes away

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES