Latest News

എത്ര പെട്ടെന്നാണ് ഒരു വര്‍ഷം കടന്നു പോയത്; മകള്‍ക്ക് ഒരു വയസ്സ് തികഞ്ഞതിന്റെ സന്തോഷം പങ്കുവച്ച് നടി ശിവദ

Malayalilife
എത്ര പെട്ടെന്നാണ് ഒരു വര്‍ഷം കടന്നു പോയത്; മകള്‍ക്ക് ഒരു വയസ്സ് തികഞ്ഞതിന്റെ സന്തോഷം പങ്കുവച്ച് നടി ശിവദ

ലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരമാണ് ശിവദ. കേരള കഫേ എന്ന ചിത്രത്തിലൂടെ അഭിനയത്തില്‍ ചുവട് വച്ച താരം സുസുധി വാത്മീകത്തിലൂടെയായണ് ഏറെ ശ്രദ്ധ നേടിയന്നത്. അഭിനേതാവായ മുരളീകൃഷ്ണയാണ് ശിവദയുടെ ഭര്‍ത്താവ്. വിവാഹ ശേഷവും അഭിനയരംഗത്ത് സജീവമായ ശിവദ തന്റെ മകളുടെ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. താന്‍ തിരക്കാകുന്ന സമയങ്ങളില്‍ ഭര്‍ത്താവ് കുഞ്ഞിനെ നോക്കുന്നതിനെക്കുറച്ച് പങ്കുവച്ച് താരം എത്തിയിരുന്നു.മകള്‍ ജനിച്ച ശേഷം ഉണ്ടായ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനെക്കുറിച്ചും അതിനെ അതിജീവിച്ചതിനെക്കുറിച്ചും ശിവ തുറന്നു പറഞ്ഞിരുന്നു.സിനിമയും ഡാന്‍സും യാത്രകളുമൊക്കെയായി ആകെ തിരക്ക് പിടിച്ച് ജീവിതമായിരുന്നു. അതിനിടയിലായിരുന്നു കുഞ്ഞതിഥിയെ വരവേല്‍ക്കാനായുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയത്. ജോലിക്ക് പോവാതെ വീട്ടിലിരുന്ന സമയത്ത് എല്ലാവരും ശ്രദ്ധിച്ച് തുടങ്ങിയപ്പോഴാണ് ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങളെല്ലാം ഇനി ഒറ്റയ്ക്ക് ചെയ്യാനാവില്ലെന്ന് തിരിച്ചറിഞ്ഞത്. ആ സമയത്ത് ദേഷ്യവും സങ്കടവുമൊക്കെ വരുമായിരുന്നു. അമ്മയാവാനുള്ള തയ്യാറെടുപ്പില്‍ എപ്പോഴും സന്തോഷവതിയായിരിക്കാനും ശ്രമിച്ചിരുന്നു. 

ഇടയ്ക്ക് മൂഡ് മാറുമ്പോള്‍ ഒറ്റയ്ക്കിരുന്ന് കരയും.  ജീവിതത്തിലെ മനോഹരമായ കാലഘട്ടങ്ങളിലൊന്നാണ് ഗര്‍ഭാവസ്ഥ എന്നൊക്കെ പറഞ്ഞുകേട്ടിരുന്നുവെങ്കിലും അത്ര സുഖകരമായിരുന്നില്ലെന്നാണ് താരം പറഞ്ഞത്. ഇപ്പോള്‍ മകള്‍ അരുന്ധതിക്ക് ഒരു വയസ്സ് കഴിഞ്ഞതിന്റെ സന്തോഷം പങ്കിട്ടിരിക്കയാണ് ശിവദ.  ഇന്നലെയാണ് മകള്‍ ജനിച്ചതെന്നാണ് തോന്നുന്നത്. ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട് ആ നിമിഷമെന്ന് താരം പറയുന്നു.ആദ്യമായി മകളെ എടുത്ത നിമിഷം ഇപ്പോഴും ഓര്‍ത്തിരിക്കുന്നുണ്ട്. എത്ര പെട്ടെന്നാണ് ഒരു വര്‍ഷം കടന്നുപോയത്. ഞങ്ങളുടെ ജീവിതത്തില്‍ സ്നേഹവും സന്തോഷവും കൊണ്ടാണ് നീ വന്നത്. ഹാപ്പി ബര്‍ത്ത് ഡേ അരുന്ധതി, എന്നും സന്തോഷത്തോടെ ഇരിക്കട്ടെ, കുഞ്ഞുരാജകുമാരിയുടെ വിവിധ പ്രായത്തിലുള്ള ചിത്രങ്ങള്‍ ചേര്‍ത്തുള്ള വീഡിയോയും ശിവദ പോസ്റ്റ് ചെയ്തിട്ടുണ്ട്.ആരാധകരും താരങ്ങളുമുള്‍പ്പടെ നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായെത്തിയിട്ടുള്ളത്. ഐശ്വര്യ ലക്ഷ്മിയായിരുന്നു ആദ്യം കമന്റുമായെത്തിയത്. ഒരു വര്‍ഷമായോ, ഹാപ്പി ബര്‍ത്ത് ഡേ അരുന്ധതി, അവള്‍ എന്നും ആരോഗ്യവതിയായിരിക്കാന്‍ താനും പ്രാര്‍ത്ഥിക്കുന്നുവെന്നുമായിരുന്നു താരം കുറിച്ചത്. അഭിനേത്രിയായ ശൃന്ദയും അരുന്ധതിക്ക് ആശംസ നേര്‍ന്ന് എത്തിയിട്ടുണ്ട്. കുഞ്ഞുരാജകുമാരിയെ കാണാനായതിന്റെ സന്തോഷം പങ്കുവെച്ച് ആരാധകരും എത്തിയിട്ടുണ്ട്.


 

actress shivada celebrates his daughters first birthday

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES