Latest News

നടി ഫിലോമിനയുടെ ഭര്‍ത്താവ് അനാഥാലയത്തില്‍; ആരോരും തുണയില്ലാതെ പത്തനാപുരം ഗാന്ധിഭവനില്‍ അഭയം തേടി സണ്ണി

Malayalilife
 നടി ഫിലോമിനയുടെ ഭര്‍ത്താവ് അനാഥാലയത്തില്‍; ആരോരും തുണയില്ലാതെ പത്തനാപുരം ഗാന്ധിഭവനില്‍ അഭയം തേടി സണ്ണി

ലയാള സിനിമയിലെ അതുല്യ നടിമാരില്‍ ഒരാളാണ് ഫിലോമിന. കുട്ടിക്കുപ്പായത്തിലെ പ്രേം നസീറിന്റെ അമ്മയായി തുടങ്ങിയ ഫിലോമിന ഗോഡ് ഫാദറിലെ ആനപ്പാറ അച്ചാമ്മയായും ഹരിഹര്‍ നഗറിലും അമ്മ അമ്മായിയമ്മയിലും തുടങ്ങി മലയാളികളെ ചിരിപ്പിച്ചും കരയിപ്പിച്ചുമൊക്കെ ആയിരത്തോളം ചിത്രങ്ങളിലാണ് നടി വേഷമിട്ടത്. ജനിച്ചത് തൃശൂരിലാണെങ്കിലും ജീവിച്ചത് മുഴുവന്‍ ചെന്നൈയിലായിരുന്നു. ആന്റണി എന്ന വ്യക്തിയെ ആണ് നടി ആദ്യം വിവാഹം കഴിച്ചത്. സിനിമയിലെത്തും മുന്നേ തന്നെ നാലു വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു.

തുടര്‍ന്നാണ് നടന്‍ പ്രേംനസീറിന്റെ ഡ്രൈവറായ സണ്ണിയുമായി നടി പ്രണയത്തിലായതും വിവാഹം കഴിക്കാതെ തന്നെ ഒരുമിച്ച് ജീവിക്കുവാനും തുടങ്ങിയത്. ഇന്ന് ആരോരും തുണയില്ലാതെ പത്തനാപുരം ഗാന്ധിഭവനില്‍ അഭയം തേടിയിരിക്കുകയാണ് സണ്ണി ഇപ്പോള്‍. ഓര്‍മകളുടെ വലിയ ഭാണ്ഡക്കെട്ടുമായാണ് ചെന്നൈയില്‍ നിന്നും സണ്ണി ഗാന്ധിഭവന്‍ തേടിയെത്തിയത്. റംസായി ഫല്‍ എന്നാണ് യഥാര്‍ത്ഥ പേര്. സണ്ണി എന്നാണ് അറിയപ്പെടുന്നത്. 82 വയസായി ഇപ്പോള്‍. നടി ഫിലോമിനയുടെ കൂടെ മരണം വരെ ഒപ്പമുണ്ടായിരുന്ന പ്രിയപ്പെട്ടവന്‍. സണ്ണിയോട് വിവാഹം കഴിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ലാ എന്നാണ് മറുപടി. എന്നാല്‍ നടി ഫിലോമിനയുടെ മരണം വരെ കൂടെ ഉണ്ടായിരുന്നു. ഇരുവര്‍ക്കും ഒരു മകനും ഉണ്ട്. ജോസഫ് എന്നാണ് പേര്. മകന്റെ വിവാഹം നടത്തിയതും സണ്ണി തന്നെയാണ്.

പക്ഷേ ഫിലോമിനയുടെ മരണത്തോടെ സണ്ണി ഏകനായി. പ്രേംനസീറിന്റെ ഡ്രൈവറായിരുന്ന സണ്ണിയ്ക്ക് അദ്ദേഹത്തിന്റെ മരണ ശേഷം വരുമാനം നിലച്ചു. അതോടെ നസീര്‍ സിനിമകളുടെ സംപ്രേഷണാവകാശം ചാനലുകള്‍ക്ക് വാങ്ങി നല്‍കുമ്പോള്‍ കിട്ടുന്ന കമ്മിഷന്‍ ആയിരുന്നു സണ്ണിയുടെ ഏക വരുമാന മാര്‍ഗം. പ്രേംനസീര്‍ വാങ്ങിനല്‍കിയ സ്ഥലവും ചെറിയ ഒരു വീടും നാട്ടില്‍ സ്വന്തമായിട്ടുണ്ട്. അതുപക്ഷേ സഹോദരിയുടെ കൈവശമാണ്. അവകാശം പറഞ്ഞ് സണ്ണി ഇന്നുവരെ സഹോദരിയുടെ അടുത്ത് പോയിട്ടില്ല. ഇടയ്ക്ക് അവിടെ പോയാല്‍ 10 ദിവസത്തില്‍ കൂടുതല്‍ നിന്നാല്‍ ചേട്ടന്‍ എന്നാണ് തിരികെ പോകുന്നതെന്ന് സഹോദരി ചോദിച്ചിരുന്നു. ഫിലോമിന മരിക്കുമ്പോള്‍ സ്വത്തിന്റെ ഒരു ഭാഗം സണ്ണിക്ക് കൊടുക്കണമെന്ന് എഴുതി വച്ചിരുന്നു. എങ്കിലും ഇന്നുവരെ മകന്‍ കൊടുക്കാനോ മകനോട് ചോദിക്കാനോ സണ്ണി തയ്യാറായിട്ടില്ല.

ബിഗ്ബോസ് താരം ഡെയ്സി ഡേവിഡ് നടി ഫിലോമിനയുടെ ചെറുമകളാണെന്ന് ഷോയില്‍ പങ്കെടുക്കവേ പറഞ്ഞത് വലിയ വിവാദത്തിന് വഴിവച്ചിരുന്നു. അതിനെതിരെ പ്രതികരിച്ച് മകന്‍ ജോസഫ് രംഗത്തു വന്നിരുന്നു. 'ഫിലോമിനയുടെ ഏക സഹോദരന്റെ മകളുടെ മകളാണെന്നാണ് ഡെയ്സി പറഞ്ഞത്. എന്നാല്‍ ഫിലോമിനയ്ക്ക് ഒരെയൊരു പേരക്കുട്ടി മാത്രമേ ഉള്ളുവെന്നും അത് എന്റെ മകളാണെന്നും അമ്മയുടെ സഹോദരന്റെ കുടുംബവുമായി തങ്ങള്‍ക്ക് ഇപ്പോള്‍ ഒരു ബന്ധവുമില്ലെന്നും ജോസഫ് വീഡിയോയില്‍ തുറന്നു പറഞ്ഞിരുന്നു.

ചെന്നൈയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയെത്തിയാല്‍ എവിടെ പോകുമെന്ന ചോദ്യത്തിന് ഗാന്ധിഭവനിലേക്കുള്ള വഴി ചൂണ്ടിക്കാണിച്ചത് തിരക്കഥാകൃത്തും സംവിധായകനുമായ ശരത്ചന്ദ്രനാണ്. ചെന്നൈയില്‍ നിന്ന് ഒറ്റയ്ക്ക് വണ്ടി കയറുമ്പോള്‍ ഉടുതുണിയും കുറേ ഓര്‍മകളും മാത്രമാണ് സണ്ണിക്ക് ഉണ്ടായിരുന്നത്. പത്തനാപുരത്തെ ഗാന്ധിഭവനില്‍ സണ്ണി ഇനി ഒറ്റക്കല്ല. പഴയ സുഹൃത്തുക്കളായ ടി.പി. മാധവന്‍, ചന്ദ്രമോഹന്‍, സിനിമാമംഗളം കൃഷ്ണന്‍കുട്ടി തുടങ്ങി ആയിരത്തി മുന്നൂറിലധികം കുടുംബാംഗങ്ങള്‍. ശിഷ്ടകാലം അവര്‍ക്കൊപ്പം ജീവിക്കാനാണ് സണ്ണിയുടെ തീരുമാനം.

Read more topics: # ഫിലോമിന.
actress philomenas husband

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES