Latest News

പ്രൊമോഷന്‍ ആവശ്യത്തിന് വിളിച്ചപ്പോള്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞു;എന്നോട് ചോദിച്ചിട്ടാണോ പൈസ മുടക്കിയതെന്നാണ് നടി ഇപ്പോള്‍ ചോദിക്കുന്നത്; സ്വന്തമായി പാടിയ പാട്ട് പങ്കുവയ്ക്കാന്‍ പോലും അവര്‍ക്ക് പറ്റുന്നില്ല; നായിക നൂറിനെതിരെയും ഗായകര്‍ക്കെതിരെയും ആരോപണങ്ങളുമായി സാന്റാക്രൂസ് ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവും

Malayalilife
 പ്രൊമോഷന്‍ ആവശ്യത്തിന് വിളിച്ചപ്പോള്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞു;എന്നോട് ചോദിച്ചിട്ടാണോ പൈസ മുടക്കിയതെന്നാണ് നടി ഇപ്പോള്‍ ചോദിക്കുന്നത്; സ്വന്തമായി പാടിയ പാട്ട് പങ്കുവയ്ക്കാന്‍ പോലും അവര്‍ക്ക് പറ്റുന്നില്ല; നായിക നൂറിനെതിരെയും ഗായകര്‍ക്കെതിരെയും ആരോപണങ്ങളുമായി സാന്റാക്രൂസ് ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവും

കേരളത്തിലെ ഒരു ഡാന്‍സ് ട്രൂപ്പിന്റെ കഥ പ്രമേയമാക്കി ജോണ്‍സന്‍ ജോണ്‍ ഫെര്‍ണാണ്ടസ് സംവിധാനം ചെയ്ത് അടുത്തിടെ തീയേറ്ററുകളിലെത്തിയ സിനിമയാണ് 'സാന്റാക്രൂസ്'. ചിറ്റേത് ഫിലിം ഹൗസിന്റെ ബാനറില്‍ രാജു ഗോപി ചിറ്റെത്ത് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഡാന്‍സറും കൊറിയോഗ്രാഫറുമായ അനീഷ് റഹ്മാന്‍ നായകനാവുന്ന ചിത്രത്തില്‍ നായികവേഷത്തിലെത്തിയത് നടി നൂറിന്‍ ഷെരീഫ് ആണ്. ഇപ്പോഴിതാ നൂറിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും നിര്‍മ്മാതാവും

നായിക നൂറിന്‍ ഷെരീഫ് പ്രൊമോഷന്‍ ആവശ്യത്തിന് വിളിച്ചപ്പോള്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞെന്നും ്അവരുടെ പിന്തുണപോലും ലഭിച്ചില്ലെന്നും ഇവര്‍ ആരോപിക്കുന്നു. സിനിമയിലെ നടന്മാര്‍ പുതുമുഖങ്ങളായതിനാലാണ് കോളേജുകളിലും മറ്റും പ്രൊമോഷനുവേണ്ടി പോകാനായി അവരെ വിളിച്ചത്. അവര്‍ക്ക് ആത്മാര്‍ത്ഥതയില്ലെന്നും ഇവര്‍ ആരോപിച്ചു.

വലിയ പടങ്ങള്‍ വരുമ്പോള്‍ സാധാരക്കാരുടെ ചെറിയ പടങ്ങള്‍ തീയേറ്ററുകളില്‍ നിന്ന് കളയുകയാണ്. ഫോര്‍ട്ടുകൊച്ചിയില്‍ ഞങ്ങള്‍ക്ക് നല്ല കളക്ഷന്‍ കിട്ടിയിട്ടും കടുവ വന്നപ്പോള്‍ സാന്റാക്രൂസ് എടുത്ത് മാറ്റി. പുതുമുഖങ്ങള്‍ക്ക് അവസരം കൊടുത്തുകൊണ്ടാണ് ഞങ്ങള്‍ ഇതൊരുക്കിയത്. എന്നാല്‍ സിനിമയുടെ പ്രൊമോഷനുവേണ്ടി സിനിമയിലെ അകത്തുള്ളവര്‍ തന്നെ പലരും സഹകരിച്ചില്ലെന്ന് വാര്‍ത്താ സമ്മേളനത്തില്‍ സംവിധായകന്‍ ജോണ്‍സന്‍ ജോണ്‍, നിര്‍മ്മാതാവ് രാജു ഗോപി ചിറ്റേത്തും വെളിപ്പെടുത്തി.

അത് സിനിമയെ ബാധിച്ചെന്നും സിനിമയിലിറങ്ങിയ ഒരു പാട്ട് പങ്കുവയ്ക്കാന്‍ പോലും പാടിയ ആള്‍ക്കാര്‍ തയ്യാറായില്ലെന്നും ഇവര്‍ പറഞ്ഞു. ഹരിശങ്കര്‍ ഉള്‍പ്പെടെയുള്ളവര്‍ പാട്ട് ഔട്ട്റേറ്റഡ് ആണെന്നും ഹിറ്റായ ശേഷം ഷെയര്‍ ചെയ്യാമെന്നുമെന്നൊക്കെ പറഞ്ഞു. സ്വന്തമായി പാടിയ പാട്ട് പങ്കുവയ്ക്കാന്‍ പോലും അവര്‍ക്ക് പറ്റുന്നില്ല.

നൂറിന്‍ ഷെരീഫൊക്കെ പണം വാങ്ങിയതാണ്. പണം നല്‍കിയതിന് രേഖയുണ്ട്. കേസ് കൊടുക്കാമെന്ന് പലരും പറഞ്ഞു. പക്ഷേ കൊടുത്തിട്ടില്ല. ഒരാളെ ഇങ്ങനെ പറ്റിക്കരുത്. മൂന്ന് കോടി രൂപയോളം മുടക്കിയിട്ടുണ്ട് സിനിമയ്ക്ക്. എന്നോട് ചോദിച്ചിട്ടാണോ പൈസ മുടക്കിയതെന്നാണ് നടിയോട് ഇപ്പോള്‍ ചോദിച്ചപ്പോള്‍ പറയുന്നത്. സിനിമയുടെ പിആര്‍ഒ വഴിയൊക്കെ നടിയോട് പറഞ്ഞുനോക്കിയിട്ടും പ്രൊമോഷന് വരാന്‍ അവര്‍ തയ്യാറായില്ല,

അജു വര്‍ഗീസ്, മേജര്‍ രവി, ഇന്ദ്രന്‍സ് സോഹന്‍ സീനുലാല്‍ തുടങ്ങി പ്രമുഖ താരങ്ങളോടൊപ്പം തന്നെ പുതുമുഖങ്ങളായ കിരണ്‍ കുമാര്‍, അരുണ്‍ കലാഭവന്‍, അഫ്സല്‍ അച്ചല്‍ എന്നിവരും ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

actress noorin shereef

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES