നടനും തമിഴ്നാട് കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിനും തെന്നിന്ത്യന്‍ താരം നിവേദ പെതുരാജിനുമെതിരെ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്കി നടി. ഉദയനിധി നിവേദയ്ക്ക് 50 കോടിയുടെ ആഢംബര ഭവനം സമ്മാനിച്ചുവെന്ന വാര്‍ത്ത നിഷേധിച്ചാണ് നടി പ്രതികരിച്ചത്. സത്യമെന്തെന്നറിയാനുള്ള മനുഷ്യത്വം കാണിക്കുമെന്നും 2022 മുതല്‍ വാടകയ്ക്കെടുത്ത ഒരു വീട്ടിലാണ് ദുബൈയില്‍ താമസിക്കുന്നതെന്നും നിവേദ എക്സ് പോസ്റ്റിലൂടെ പ്രതികരിച്ചു.
'കഴിഞ്ഞ കുറച്ച് നാളുകളായി എനിക്കെതിരെ തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എനിക്ക് വേണ്ടി ആരോ വന്‍ തോതില്‍ പണം ചെലവാക്കുന്ന എന്നാണ് പറഞ്ഞുണ്ടാക്കിയിരിക്കിന്നത്. ഇത്തരത്തില്‍ ഒരു പെണ്‍കുട്ടിയുടെ ജീവിതം തകര്‍ക്കുന്നതിനു മുന്‍മ്പ് ഇത് പറഞ്ഞയാളുകള്‍ സത്യമെന്താണെന്ന് പരിശോധിക്കാനെങ്കിലും കുറച്ച് മനുഷ്യത്വം കാണിക്കണം. അതുണ്ടാകുമെന്ന് കരുതിയാണ് ഇതുവരെ മിണ്ടാതിരുന്നത്. ഈ വിഷയം കാരണം കുറച്ചു നാളായി ഞാനും കുടുംബവും കടുത്ത സമ്മര്‍ദത്തിലാണ്' എക്സില്‍ നിവേദ കുറിച്ചു.
'മാന്യമായ കുടുംബത്തില്‍ നിന്ന് വന്നയാളാണ് ഞാന്‍. 16 വയസ് മുതല്‍ ഞാന്‍ സാമ്പാദിക്കാന്‍ തുടങ്ങി. ഞാനും കുടുംബവും 20 വര്‍ഷത്തിലേറെയായി ദുബൈയിലാണ് താമസിക്കുന്നത്. പണമോ സിനിമയോ നല്കി സഹായിക്കണമെന്ന് ഇതുവരെ ആരോടും ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല. ഞാന്‍ ഇതുവരെ ചെയ്ത 20 സിനിമകളെല്ലാം എന്റെ സ്വപ്രയത്നം കൊണ്ട് കണ്ടെത്തിയതാണ്', നിവേദ കുറിച്ചു.
പറഞ്ഞുണ്ടാക്കുന്നത് തീര്‍ത്തും തെറ്റായ കാര്യങ്ങളാണ്. 2002 മുതല്‍ ദുബൈയില്‍ വാടകയ്ക്കെടുത്ത ഒരു വീട്ടിലാണ് താമസിക്കുന്നത്. 2013 മുതലാണ് കാര്‍ റേസിങ് എന്റെ പാഷനായത്. ചെന്നൈയില്‍ റേസിങ് സംഘടിപ്പിക്കുന്നതിനെക്കുറിച്ച് എനിക്ക് യാതൊരു ധാരണയുമില്ലായിരുന്നു. ജീവിതത്തില്‍ ഒരുപാട് പോരാട്ടങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ട്. നിങ്ങളുടെ കുടുംബത്തിലെ മറ്റേതൊരു സ്ത്രീയും ആഗ്രഹിക്കുന്നതുപോലെ സമാധാനപരമായ ജീവിതം തുടരാന്‍ താന്‍ ആഗ്രഹിക്കുന്നു. കുറച്ചെങ്കിലും മനുഷ്യത്വം അവശേഷിക്കുന്നുവെന്ന വിശ്വാസത്തോടെ ഈ വിഷയം നിയമപരമായി നേരിടുന്നില്ല', എന്നും എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ നിവേദ വ്യക്തമാക്കുന്നു.
ഉദയനിധി സ്റ്റാലിന് നിവേദയ്ക്ക് ദുബൈയില്‍ 50 കോടി രൂപയുടെ ആഢംബര ഭവനം സമ്മാനിച്ചുവെന്നായിരുന്നു യൂ ട്യൂബറായ സാവുകു ശങ്കര്‍ തന്റെ വീഡിയോയില്‍ പറഞ്ഞത്. ഈ ആഢംബര വീട്ടിലാണ് നടി താമസിക്കുന്നതെന്നും പ്രചരിച്ചിരുന്നു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സത്യമാരാഞ്ഞ് നിരവധി പ്രതികരണങ്ങളാണെത്തിയത്.