ജന്മം കൊണ്ട് മലയാളിയാണെങ്കിലും തമിഴില്‍ തിളങ്ങുന്ന നടിയാണ് ലക്ഷ്മി മേനോന്‍. അവതാരം എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായി മലയാളത്തിലും ലക്ഷ്മി എത്തിയിരുന്നു. നിലപാടുകളാല്‍ എന്നും ശ്രദ്ധിക്കപ്പെട്ടിട്ടുള്ള നടിയാണ് ലക്ഷ്മി. മലയാളിയാണെങ്കിലും തനിക്ക് ഇടം തന്ന തമിഴിനാണ് താന്‍ മുന്‍ഗണന നല്‍കുന്നതെന്ന് താരം പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ താരത്തിന്റെ പുതിയൊരു വെളിപ്പെടുത്തലാണ് ശ്രദ്ധനേടുന്നത്. ഇതിന് പിന്നാലെ തമിഴില്‍ വിവാദങ്ങളും കൊഴുക്കുകയാണ്.
കമല്‍ഹാസന്‍ അവതാരകനായി എത്തുന്ന തമിഴ് ബിഗ്‌ബോസ് ഉടന്‍ ആരംഭിക്കുമെന്ന അറിയിപ്പുകള്‍ വന്ന സാഹചര്യത്തിലാണ് ലക്ഷ്മി മേനോന്‍ തന്റെ നിലപാട് അറിയിച്ചിരിക്കുന്നത്. ബിഗ്ബോസിലേക്ക് ലക്ഷ്മിയുടെ പേര് ഉയര്‍ന്ന് കേട്ടിരുന്നു. എന്നാല്‍ അതിലേക്ക് താനില്ലെന്ന് പറഞ്ഞിരിക്കയാണ് ലക്ഷ്മി.ജീവിതത്തില്‍ ഒരിക്കലും മറ്റുള്ളവരുടെ പ്ലേറ്റുകളും ബാത്ത്‌റൂമും കഴുകാന്‍ തനിക്ക് താല്‍പര്യമില്ലെന്നും നടി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറഞ്ഞു.
'ഈ ഷോ ചിലര്‍ക്ക് ഇഷ്ടപ്പെടുന്നുണ്ടാകും. എന്നാല്‍ എനിക്ക് ഇഷ്ടമല്ല. അതുകൊണ്ട് തന്നെയാണ് പോകുന്നില്ലെന്ന് പറഞ്ഞത്. എന്റെ വീട്ടില്‍ ഞാന്‍ ഉപയോഗിക്കുന്ന പ്ലേറ്റും ടോയ്‌ലെറ്റുമൊക്കെ, ഞാന്‍ തന്നെയാണ് കഴുകുന്നത്. ക്യാമറയ്ക്കു മുന്നില്‍ തല്ലുകൂടി മറ്റുള്ളവരുടെ പ്ലേറ്റും ടോയ്‌ലെറ്റുമൊന്നും കഴുകേണ്ട കാര്യം എനിക്കില്ല. ആ ഷോയില്‍ ഞാന്‍ പങ്കെടുക്കുമെന്ന് നിങ്ങള്‍ വിചാരിച്ചതു തന്നെ തെറ്റ്. എല്ലാവര്‍ക്കും അവരുടേതായ അഭിപ്രായമുണ്ട്. അതില്‍ മറ്റുള്ളവര്‍ ഇടപെടേണ്ട കാര്യമില്ല.'ലക്ഷ്മി മേനോന്‍ വ്യക്തമാക്കി.
എന്നാല്‍ നടിയുടെ ഈ പരാമര്‍ശത്തിനെതിരെയും നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്തുവന്നു. പ്ലേറ്റുകളും ബാത്ത്‌റൂമും കഴുകുന്നവരെപ്പറ്റി എന്താണ് വിചാരിക്കുന്നതെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. എന്നാല്‍ അതിനെതിരെയും ആഞ്ഞടിച്ച് ലക്ഷ്മിയെത്തി. താന്‍ എന്ത് പറയണമെന്നത് തന്റെ സ്വാതന്ത്ര്യമാണെന്നും അതില്‍ ആരും തലയിടേണ്ട ആവശ്യമില്ലെന്നും വിവാദങ്ങള്‍ക്ക് മറുപടിയായി ലക്ഷ്മി പറഞ്ഞു.
ബിഗ്ബോസിലെത്തിയാല്‍ പണം കിട്ടുമെന്നത് കൊണ്ട് കണ്ണുംപൂട്ടി ഷോയിലേക്ക് എത്തുന്നവരാണ് നടീ നടന്‍മാര്‍. മലയാളം ബിഗ്ബോസിലുള്‍പെടെ തങ്ങള്‍ പണത്തിനായിട്ടാണ് ഷോയിലെത്തിയതെന്ന് തുറന്നുപറഞ്ഞവരും ഉണ്ടായിരുന്നു. അവിടെയാണ് നടി ലക്ഷ്മി വ്യത്യസ്തയായി മാറുന്നത്.