Latest News

ചിങ്ങമാസ പുലരിയില്‍ അയ്യപ്പനെ തൊഴാന്‍ കുടുംബത്തൊടൊപ്പം ശബരിമലയില്‍ എത്തി നടി ഗീത; കറുപ്പണിഞ്ഞ് സന്നിധാനത്തെത്തിയ നടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍

Malayalilife
ചിങ്ങമാസ പുലരിയില്‍ അയ്യപ്പനെ തൊഴാന്‍ കുടുംബത്തൊടൊപ്പം ശബരിമലയില്‍ എത്തി നടി ഗീത; കറുപ്പണിഞ്ഞ് സന്നിധാനത്തെത്തിയ നടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍

ബരിമലയില്‍ ദര്‍ശനം നടത്തി നടി ഗീത. ചിങ്ങം ഒന്നായ ഇന്നലെയാണ് താരം ശബരിമലയില്‍ എത്തിയത്. ഗീതയുടെ ക്ഷേത്ര ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കുടുംബാംഗങ്ങള്‍ക്കൊപ്പമായിരുന്നു താരത്തിന്റെ ശബരിമല ദര്‍ശനം. താരം നിര്‍മ്മാല്യം കണ്ടുതൊഴുതു. ഗണപതി ഹോമവും നെയ്യഭിഷേകവും നടത്തി. പ്രാര്‍ത്ഥനയ്ക്ക് ശേഷം തന്ത്രി മഹേഷ് മോഹനര്‍, മേല്‍ശാന്തി എസ്. ജയരാമന്‍ എന്നിവരുമായി ഗീത സംസാരിച്ചു. ഇവരില്‍ നിന്നും പ്രസാദവും വാങ്ങിയ ശേഷമായിരുന്നു ഗീത തിരികെ മടങ്ങിയത്.


സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുന്ന ഗീത ആത്മീയപാതയിലേക്ക് നീങ്ങുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ക്ഷേത്ര ദര്‍ശനം. ഭര്‍ത്താവിനൊപ്പം അമേരിക്കയിലാണ് ഗീത ഇപ്പോള്‍ കഴിയുന്നത്.

തെന്നിന്ത്യന്‍ സിനിമയിലെ ശ്രദ്ധേയ മുഖമാണ് നടി ഗീത. തമിഴ്, തെലുങ്ക്, മലയാളം ഭാഷകള്‍ കൂടാതെ ഹിന്ദിയിലും ഗീത അഭിനയിച്ചിട്ടുണ്ട്. പഞ്ചാഗ്‌നി, വാത്സല്യം, സുഖമോ ദേവി, ഒരു വടക്കന്‍ വീരഗാഥ, ആധാരം, ആവനാഴി, വൈശാലി, ലാല്‍ സലാം, അഭിമന്യു, അയ്യര്‍ ദി ഗ്രേറ്റ് തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 

ചിങ്ങപ്പുലരിയില്‍ അയ്യപ്പസ്വാമിയെ ദര്‍ശിക്കുന്നതിനായി ശരണം വിളികളുമായി ആയിരക്കണക്കിന് അയ്യപ്പഭക്തരാണ് ശബരിമലയില്‍ എത്തിയത്. ഉഷപൂജയ്ക്ക് ശേഷം ശബരിമല പുതിയ കീഴ്ശാന്തിയുടെ നറുക്കെടുപ്പും നടന്നു. നാരായണന്‍പോറ്റി എസ്സ്, വലിയ ഉദയാദിച്ചപുരം ദേവസ്വം തിരുവനന്തപുരം ഗ്രൂപ്പ് ആണ് പുതിയ ശബരിമല ഉള്‍ക്കഴകം. ചിങ്ങം ഒന്നിന് ലക്ഷാര്‍ച്ചനയും കളഭാഭിഷേകവും ഉണ്ടായിരുന്നു. 

Read more topics: # ഗീത
actress geetha visit sabarimala

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES