Latest News

പലഹാരങ്ങള്‍ വില്‍ക്കുന്ന പ്രായമായ ആള്‍ മടിയില്‍ പിടിച്ചിരുത്തി; കുട്ടിക്കാലത്ത് ബസ്സില്‍ വച്ചുണ്ടായ മോശം അനുഭവം വെളിപ്പെടുത്തി ദുര്‍ഗ്ഗ കൃഷ്ണ

Malayalilife
പലഹാരങ്ങള്‍ വില്‍ക്കുന്ന പ്രായമായ ആള്‍ മടിയില്‍ പിടിച്ചിരുത്തി; കുട്ടിക്കാലത്ത് ബസ്സില്‍ വച്ചുണ്ടായ മോശം അനുഭവം വെളിപ്പെടുത്തി ദുര്‍ഗ്ഗ കൃഷ്ണ

ചെറിയ സമയത്തിനുള്ളില്‍ മുന്‍നിര നായകന്‍മാര്‍ക്കൊപ്പം അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച നടിയാണ് ദുര്‍ഗ കൃഷ്ണ. ശാലീന സൗന്ദര്യമാണ് താരത്തിന്റെ മുഖമുദ്ര. പ്രേതം 2, കുട്ടിമാമാ തുടങ്ങിയ ചിത്രങ്ങളിലും താരം എത്തിയിരുന്നു, കോഴിക്കോടാണ് സ്വദേശമെങ്കിലും ഇപ്പോള്‍ കൊച്ചിയിലാണ് താരം താമസിക്കുന്നത്. ബിസിനസുകാരനാണ് ദുര്‍ഗയുടെ അച്ഛന്‍. യാഥാസ്ഥിതിക കുടുംബമാണെങ്കിലും സിനിമയില്‍ കുടുംബം മുഴുവന്‍ സപ്പോര്‍ട്ടും തന്നിരുന്നുവെന്ന് താരം വെളിപ്പെടുത്തിയിട്ടുണ്ട്. ലോക്ഡൗണിനെ തുടര്‍ന്ന് ഇപ്പോള്‍ കൊച്ചി കാക്കനാട്ടെ ഫല്‍റ്റിലാണ് ദുര്‍ഗ ഉള്ളത്. നടിയുടെ അച്ഛന്‍, അമ്മ അനിയന്‍ തുടങ്ങിയവരും താരത്തിനൊപ്പമുണ്ട്. അനുജനൊടൊപ്പം ചേര്‍ന്ന് ഒരു വീഡിയോ താരം ലോക്ഡൗണില്‍ ഷൂട്ട് ചെയ്തത് സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.  മോഹന്‍ലാലിന്റെ കടുത്ത ആരാധികയാണ് ദുര്‍ഗ്ഗ. ലാലേട്ടനൊപ്പമുളള ചിത്രങ്ങളൊക്കെ താരം പങ്കുവയ്ക്കാറുണ്ട്. ജിത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ അഭിനയിക്കുന്ന റാമില്‍ അഭിനയിക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് ദുര്‍ഗ്ഗ ഇപ്പോള്‍.

പല താരങ്ങളും തങ്ങള്‍ക്ക് ചെറുപ്പത്തില്‍ നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് എത്താറുണ്ട്. അത്തരത്തില്‍ ചെറുപ്പത്തില്‍ തനിക്കുണ്ടായ ഒരു അനുഭവത്തെക്കുറിച്ച് പങ്കുവച്ചിരിക്കയാണ് ദുര്‍ഗ്ഗ കൃഷ്ണ.  മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് അനുഭവമുണ്ടായതെന്നും താന്‍ ബസില്‍ യാത്ര ചെയ്യുന്ന സമയത്ത് വീടുകളില്‍ പലഹാരങ്ങള്‍ വില്‍ക്കുന്ന പ്രായമുള്ള ആള് തന്നെ മടിയില്‍ പിടിച്ചിരുത്തിയെന്നും അയാളുടെ അനാവശ്യമായ ബാഡ് ടച് മനസിലായപ്പോള്‍ കൈ തട്ടി മാറ്റാന്‍ താന്‍ ശ്രമിച്ചെന്നും താരം പറയുന്നു. ടീച്ചറുമാര്‍ അടക്കം ബസില്‍ നിന്നിട്ടും തനിക്ക് ആ കാര്യം തുറന്ന് പറയാനും പ്രതികരിക്കാനും ധൈര്യം വന്നില്ലന്നും ദുര്‍ഗ പറയുന്നു.

ഇപ്പോള്‍ അന്ന് പ്രതികരിക്കാന്‍ കഴിയാഞ്ഞത്തില്‍ ദുഃഖമുണ്ടെന്നും ഒരുപക്ഷേ ടീച്ചേഴ്സോ, മാതാപിതാക്കളോ അന്ന് ആ കാര്യങ്ങളെ പറ്റി പറഞ്ഞു തന്നിരുന്നേല്‍ പ്രതികരിക്കാന്‍ ധൈര്യം വന്നേനെയെന്നും താരം പറയുന്നു. താന്‍ ഒരു പെണ്ണായത് കൊണ്ടാണ് ഇ അവസ്ഥ വന്നതെന്നും ഭയങ്കരമായി പേടിച്ചെങ്കിലും ഇമോഷന്‍ വെളിയില്‍ കൊണ്ട് വരാന്‍ സാധിച്ചില്ലെന്നും താരം പറയുന്നു. പിന്നീട് സ്‌കൂളില്‍ ചെന്നപ്പോള്‍ താന്‍ കരയുന്നത് കണ്ട് ടീച്ചേര്‍സ് കാര്യം തിരക്കിയെങ്കിലും നാണവും പേടിയും കാരണം തുറന്ന് പറയാന്‍ കഴിഞ്ഞില്ലന്നും പകരം ഒരാള്‍ തന്നോട് കമ്മല്‍ ഊരി തരാന്‍ കത്തി കാണിച്ചു ഭീഷണിപ്പെടുത്തിയെന്നാണ് പറഞ്ഞതെന്നും ദുര്‍ഗ കൃഷ്ണ പറയുന്നു


 

actress durga krishna openups about a bad experience

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES