Latest News

അനീഷ അല്ല റെഡ്ഡി പുതിയ വിവാഹത്തിന് ഒരുങ്ങുന്നോ; വരന്‍ ബിസിനസ്സുകാരനെന്ന് റിപ്പോര്‍ട്ടുകള്‍

Malayalilife
 അനീഷ അല്ല റെഡ്ഡി പുതിയ വിവാഹത്തിന് ഒരുങ്ങുന്നോ; വരന്‍ ബിസിനസ്സുകാരനെന്ന് റിപ്പോര്‍ട്ടുകള്‍

ടന്‍ ആര്യയുടെ വിവാഹത്തിന് പിന്നാലെയാണ് തമിഴ് നടന്‍ വിശാലിന്റെയും തെലുങ്ക് നടി അനിഷ അല്ല റെഡ്ഡിയുടേയും വിവാഹനിശ്ചയം നടന്നത്. അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ട്വിറ്ററിലൂടെയാണ് നടികൂടിയായ അനിഷ അല്ല റെഡ്ഡിയെ വിവാഹം ചെയ്യാന്‍ തീരുമാനിച്ച വിവരം അറിയിച്ചത്. മലയാളസിനിമയിലെ താര രാജാവായ ലാലേട്ടന്‍ കുടുംബ സമേതമാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്. വിവാഹം ഒക്ടോബറില്‍ നടത്തുമെന്നാണ് അറിയിച്ചിരുന്നത്. 

എന്നാല്‍ പിന്നീട് ഇരുവരും തമ്മിലുളള വിവാഹം വേണ്ടെന്ന് വയ്ച്ചുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. വിശാലുമൊത്തുളള വിവാഹനിശ്ചയച്ചിത്രങ്ങള്‍ അനീഷ നീക്കം ചെയ്തതും വിവാഹം നീണ്ടു പോകുന്നതുമൊക്കെയായിരുന്നു ഇതിന് കാരണമായി എത്തിയത്. എന്നാല്‍ പിന്നീട് അതെല്ലം അഭ്യൂഹങ്ങള്‍ മാത്രമാണെന്നും ഇരുവരും തമ്മിലെ വിവാഹം മുടങ്ങിയിട്ടില്ലെന്നും വ്യക്തമാക്കി വിശാലിന്റെ പിതാവ് രംഗത്തെത്തിയിരുന്നു. നടികര്‍ സംഘത്തിന്റെ പുതിയ കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായ ശേഷം അവിടെ വച്ചേ വിവാഹിതനാകൂ എന്ന വാശിയിലാണ് വിശാല്‍. അതാണ് വിവാഹത്തിനുള്ള കാലതാമസത്തിന് കാരണമെന്നാണ് അന്ന് അദ്ദേഹം വ്യക്തമാക്കിയത്.

ഇപ്പോഴിതാ, വിശാലുമായി പിരിഞ്ഞ അനീഷ മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നു. ബിസിനസുകാരനാണ് അനീഷയുടെ വരന്‍ എന്നും സൂചനയുണ്ട്. ഈ വിവാഹം അനീഷയുടെ കുടുംബാംഗങ്ങള്‍ തീരുമാനിച്ചതാണെന്നാണ് അറിയുന്നത്.വിശാലുമായുള്ള വിവാഹനിശ്ചയത്തിന് ശേഷമെടുത്ത ചിത്രങ്ങളെല്ലാം തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്ന് അനീഷ നീക്കിയിരുന്നു.

എന്നാല്‍ വിശാലോ അനിഷയോ ഈ വിഷയത്തില്‍ പ്രതികരണം അറിയിച്ചിട്ടില്ല.ഒരു സിനിമയുടെ സെറ്റില്‍ വച്ചാണ് വിശാലും അനിഷയും കണ്ടുമുട്ടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും. വിശാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് അനിഷ തന്നെയാണ് പ്രണയവാര്‍ത്ത ആരാധകരെ അറിയിച്ചത്. ദേശീയ ബാസ്‌ക്കറ്റ് ബോള്‍ ടീം അംഗമായ അനിഷ അര്‍ജുന്‍ റെഡ്ഡിയുള്‍പ്പെടെ ചില ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഹൈദരാബാദിലെ ഒരു വ്യവസായ കുടുംബത്തിലെ അംഗമാണ് അനിഷ..നടനെന്നതിലുപരി, തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ പ്രസിഡന്റും നടികര്‍ സംഘം സെക്രട്ടറിയുമാണ് വിശാല്‍ എന്ന വിശാല്‍ കൃഷ്ണ.

actor vishals ex fiance anisha alla to tie the knot

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES