തന്റെ നെഞ്ചോട് ചേര്‍ന്നുനിന്ന് കരയുന്ന ദുല്‍ഖറിന്റെ ഹൃദയം പിടിക്കുന്നത് ശരിക്കും അറിയാന്‍ കഴിഞ്ഞിരുന്നു; ദുല്‍ഖറിനെ അത് ശീലിപ്പിക്കണ്ട എന്ന് പറഞ്ഞ മമ്മൂക്ക; ഉസ്താദ് ഹോട്ടല്‍ ഷൂട്ടിങ്ങിനിടയിലെ അനുഭവം പറഞ്ഞ് സിദ്ദിഖ്

Malayalilife
തന്റെ നെഞ്ചോട് ചേര്‍ന്നുനിന്ന് കരയുന്ന ദുല്‍ഖറിന്റെ ഹൃദയം പിടിക്കുന്നത് ശരിക്കും അറിയാന്‍ കഴിഞ്ഞിരുന്നു; ദുല്‍ഖറിനെ അത് ശീലിപ്പിക്കണ്ട എന്ന് പറഞ്ഞ മമ്മൂക്ക; ഉസ്താദ് ഹോട്ടല്‍ ഷൂട്ടിങ്ങിനിടയിലെ അനുഭവം പറഞ്ഞ് സിദ്ദിഖ്

മുന്‍നിര താരങ്ങളുടെ മക്കള്‍ എന്നാണ് സിനിമിയിലേക്ക് വരിക എന്നാണ് ആരാധകര്‍ ചോദിക്കുക. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ദുല്‍ഖര്‍, പ്രണവ് മക്ബല്‍ സല്‍മാന്‍, ഗോകുല്‍ സുരേഷ് എന്നിവരൊക്കെ ആരാധകര്‍ കാത്തിരുന്ന താര പുത്രന്മാരാണ്. ഇക്കൂട്ടല്‍ പൃഥ്വിരാജ് ദുല്‍ഖര്‍ എന്നിവരാണ്  ഇപ്പോള്‍  മലയാള സിനിമയുടെ മുഖമായി മാറിയിരിക്കുന്നത്. ബോളിവുഡും കോളുിവുഡും കടന്ന്  ബോളിവുഡ്ഡിലും ഇവര്‍ ചുവടുറപ്പിച്ച് കഴിഞ്ഞു. സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെയായിരുന്നു ദുല്‍ഖര്‍ തുടക്കം കുറിച്ചത്. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു താരം. മകന്‍ സ്വന്തമായ നിലയില്‍ വളരട്ടെയെന്ന നിലപാടിലായിരുന്നു മമ്മൂട്ടി. ദുല്‍ഖറിന്റെ കരിയര്‍ ബെസ്റ്റ് എന്ന് തന്നെ പറയാവുന്ന ചിത്രമാണ് ഉസ്താദ് ഹോട്ടല്‍. മികച്ച പ്രകടനമായിരുന്നു ചിത്രത്തില്‍ താരത്തിന്റേത്.  ചിത്രത്തില്‍ ദുല്‍ഖറിന്റെ വാപ്പയായി എത്തിയത് സിദ്ധിഖ് ആയിരുന്നു. 

ഈ ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലെ അനുഭവത്തെക്കുറിച്ചും ദുല്‍ഖറിന്റെ പ്രകടനത്തെക്കുറിച്ചും പറഞ്ഞ് സിദ്ദിഖ് എത്തിയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്. വളരെ മനോഹരമായ പ്രകടനം കാഴ്ചവെച്ച ദുല്‍ഖറിനെക്കുറിച്ചായിരുന്നു സിദ്ദിഖ് പറഞ്ഞത്. ആ രംഗം വീണ്ടും ചിത്രീകരിക്കാനായി ആവശ്യപ്പെട്ടപ്പോള്‍ താന്‍ സമ്മതിച്ചിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. സിനിമയില്‍ വളരെ  വികാരനിര്‍ഭരമായ ഒരു സീനായിരുന്നു അത്. തന്റെ അടുത്ത് വന്ന് ദുല്‍ഖര്‍ പൊട്ടിക്കരയുന്ന സീന്‍.
നെഞ്ചോട് ചേര്‍ന്നുനിന്ന് കരയുന്ന ദുല്‍ഖറിന്റെ ഹൃദയം പിടിക്കുന്നത് ശരിക്കും അറിയാന്‍ കഴിഞ്ഞിരുന്നു. ശരിക്കും പൊട്ടിക്കരയുകയായിരുന്നു അവന്‍. 

രണ്ടോ മൂന്നോ സിനിമ ചെയ്യുമ്പോള്‍ത്തന്നെ കഥാപാത്രവുമായി ഇത്രയും അടുപ്പമുണ്ടാകുമോയെന്ന അത്ഭുതത്തിലായിരുന്നു താനെന്ന് സിദ്ദിഖ് പറയുന്നു. ഷൂട്ടിംഗിന് ശേഷം ഈ രംഗം വീണ്ടും ചിത്രീകരിക്കണമെന്നായിരുന്നു ക്യാമറാമാന്‍ പറഞ്ഞ്. എന്താണ് പ്രശ്നമെന്ന് അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ അത് നിങ്ങള്‍ക്ക് മനസ്സിലാവില്ലെന്നായിരുന്നു പറഞ്ഞത്. പറ്റില്ലെന്ന് പറഞ്ഞു എന്ത് പ്രശ്നമായാലും ആ രംഗം വീണ്ടും ചിത്രീകരിക്കുന്നതിനോട് സിദ്ദിഖിന് താല്‍പര്യമുണ്ടായിരുന്നില്ല. താന്‍ വീണ്ടും ആ രംഗം ചെയ്യില്ലെന്നുള്ള വാശിയിലായിരുന്നു അദ്ദേഹം. പുതുമുഖ താരങ്ങളെ ഈ രീതിയില്‍ ടോര്‍ച്ചര്‍ ചെയ്യരുതെന്നായിരുന്നു അദ്ദേഹം ക്യാമറാമാനോട് പറഞ്ഞത്. കഥാപാത്രത്തോട് അത്രയും ഇഴുകിച്ചേര്‍ന്നായിരുന്നു ദുല്‍ഖര്‍ അഭിനയിച്ചത്. ഇനിയും അതിന് കഴിയുമോയെന്ന ആശങ്കയായിരുന്നു സിദ്ദിഖിനുണ്ടായിരുന്നത്. 

അതുകൊണ്ടാണ് അദ്ദേഹം അതിനെ എതിര്‍ത്തത്. ദുല്‍ഖറിന്റെ രംഗം ചിത്രീകരിക്കുന്നതിനിടയില്‍ നടന്ന സംഭവത്തെക്കുറിച്ച് മമ്മൂട്ടിയും അറിഞ്ഞിരുന്നു. അദ്ദേഹം സിദ്ദിഖിനെ വിളിച്ച് കാര്യങ്ങളെക്കുറിച്ച് ചോദിച്ചിരുന്നു. എന്തിനാണ് വീണ്ടും ചെയ്യിപ്പിക്കരുതെന്ന് പറഞ്ഞതെന്നായിരുന്നു മമ്മൂട്ടി ചോദിച്ചത്. അങ്ങനെ ചോദിക്കാനുണ്ടായ കാരണത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു. എന്തിനാണ് ക്യാമറമാനുമായി വഴക്കിട്ടതെന്ന് മമ്മൂട്ടി ചോദിച്ചപ്പോഴാണ് സിദ്ദിഖ് സംഭവിച്ചതിനെക്കുറിച്ച് പറഞ്ഞത്. അവര്‍ ചെയ്യും അത്രയും തീവ്രമായി ദുല്‍ഖറിന് വീണ്ടും ആ രംഗം ചെയ്യാനാവുമോയെന്നോര്‍ത്തായിരുന്നു സിദ്ദിഖ് കണ്‍ഫ്യൂഷനിലായത്. 

നമ്മളുടെ മക്കളായത് കൊണ്ടാണ് നമുക്ക് ഇങ്ങനെ തോന്നുന്നതെന്നും അവര് ചെയ്യുമായിരിക്കും, ചെയ്യും. അങ്ങനെ പഠിക്കട്ടെ. ഒരു ഷോട്ട് ഒരിക്കലേ ചെയ്യൂ എന്ന രീതി നീയായിട്ട് അവനെ പഠിപ്പിക്കണ്ട. രണ്ടും മമൂന്നും തവണ അത് ചെയ്തുവരട്ടെയെന്നുമായിരുന്നു മമ്മൂട്ടി പറഞ്ഞത്. ദുല്‍ഖര്‍ സിനിമയില്‍ അിനയിച്ച് മുന്നേറുന്ന വരെയും ദുല്‍ഖറിന്റെ ഭാവിയെക്കുറിച്ച് വളെര ആശങ്കപ്പെട്ടിരുന്ന രണ്ടുപേര്‍ താനും മമ്മൂക്കയുമാണെന്നും സിദ്ധിഖ് പറയുന്നു. ദുല്‍ഖര്‍ സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നുവെന്ന് അറിഞ്ഞപ്പോഴും ദുല്‍ഖറിന്റെ ആദ്യ ചിത്രം ഇറങ്ങിയപ്പോഴും തങ്ങള്‍ക്കുണ്ടായിരുന്ന ആശങ്കയെക്കുറിച്ചും സിദ്ദിഖ് പറഞ്ഞിരുന്നു. 

actor siddique says about an incident during ustad hotel shooting

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES