Latest News

50 പിറന്നാള്‍ ആഘോഷിച്ച് സുന്ദരനായ വില്ലന്‍; ഭാര്യയ്ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ച് നടന്‍ റിയാസ് ഖാന്‍

Malayalilife
 50 പിറന്നാള്‍ ആഘോഷിച്ച് സുന്ദരനായ വില്ലന്‍; ഭാര്യയ്ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ച് നടന്‍ റിയാസ് ഖാന്‍

ബിഗ്സ്‌ക്രീനിലൂടെയും മിനിസ്‌ക്രീനിലൂടെയും ആരാധകര്‍ക്ക് സുപരിചിതനായ താരമാണ് റിയാസ് ഖാന്‍. ബാലേട്ടന്‍ സിനിമയില്‍ മോഹന്‍ലാലിന്റെ വില്ലനായിട്ടാണ് താരം സ്‌ക്രീനിലേക്ക് പ്രവേശിച്ചത്. സുന്ദരനായ വില്ലന്‍ എന്ന വിശേഷണമുളള നടനാണ് റിയാസ് ഖാന്‍. ചെറുപ്പക്കാരന്‍ എന്ന ലേബല്‍ തന്നെയാണ് ഇന്നും താരത്തിന് സിനിമാആരാധകര്‍ക്കിടയില്‍ ഉളളത്. എന്നാല്‍ തന്റെ അന്‍പതാം പിറന്നാള്‍ ആഘോഷിക്കുകയാണ് താരം.  പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ താരം ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്.

ബാലേട്ടനിലെ സുന്ദരനായ വില്ലനായി സിനിമാലോകത്ത് പ്രവേശിച്ച റിയാസ് ഖാന്‍, പിന്നീട് തമിഴിലുള്‍പ്പടെ തെന്നിന്ത്യന്‍ സിനിമയില്‍ ശ്രദ്ധേയമായ ഒട്ടനവധി വേഷങ്ങള്‍ അവതരിപ്പിച്ചു. ഒമര്‍ ലുലു ഒരുക്കുന്ന ബാബു ആന്റണി ചിത്രം പവര്‍ സ്റ്റാറാണ് റിയാസ് ഖാന്റെ അടുത്ത പ്രോജക്റ്റ്. കൂടാതെ മണിരത്‌നത്തിന്റെ ഡ്രീം പ്രോജക്റ്റ് പൊന്നിയിന്‍ സെല്‍വനിലും റിയാസ് ഖാന്‍ അഭിനയിക്കുന്നുണ്ട്. മിനിസ്‌ക്രീനലും ശ്രദ്ധേയമായ വേഷത്തില്‍ റിയാസ് ഖാന്‍ എത്തിയിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Riyaz Khan (@riyazkhan09) on Sep 10, 2020 at 5:15am PDT

 

actor riyaz khan celebrates his fifteenth birthday

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES