മലയാളത്തിന്റെ നടനവിസ്മയമാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ മകന്‍ പ്രണവും അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയിലേക്ക് എത്തി. പ്രണവ് മോഹന്‍ലാല്‍ സിനിമയിലെത്തിയപ്പോള്‍ തന്നെ മകള്‍ വിസ്മയ എന്നാണ് സിനിമയിലേക്ക് എത്തുന്നത് എന്ന് ആരാധകര്‍ ചോദിച്ചിരുന്നു. എന്നാല്‍ തന്റെ വഴി സിനിമയല്ല എന്ന് താരപുത്രി പറഞ്ഞിരുന്നു. എഴുത്തിന്റെയും വരകളുടെയും ലോകത്താണ് വിസ്മയയുടെ ജീവിതം. മോഹന്‍ലാലിന്റെ മക്കളിരുവരെയും മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ്. അച്ഛന്റെ താരപരിവേഷങ്ങള്‍ മക്കള്‍ക്ക് ലഭിക്കാതിരിക്കാനായി ഊട്ടിയിലെ സ്‌കൂളിലാണ് വിസ്മയയും പ്രണവും പഠിച്ചത്.
പ്രണവ് അവിടത്തെ പഠനം കഴിഞ്ഞ് തത്ത്വചിന്ത പഠിക്കാനായി ഓസ്ട്രേലിയയിലേക്ക് പോയപ്പോള്‍ വിസ്മയ തിയേറ്റര്‍ പഠിക്കാനായി പ്രാഗ്, ലണ്ടന്‍, യുഎസ്. എന്നിവിടങ്ങളിലേക്കാണ് പോയത്. പഠനം കഴിഞ്ഞ് വിസ്മയ സിനിമയിലേക്ക് വരുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ എഴുത്തും വരകളുമാണ് വിസ്മയയുടെ ലോകം. താരപദവിയില്‍ നിന്നും മാറി ഇഷ്ടങ്ങള്‍ക്കനുസരിച്ച് ജീവിക്കുകയാണ് ചേട്ടന്‍ പ്രണവിനെപോലെ വിസ്മയ മോഹന്‍ലാലും. താനെഴുതിയ കവിതകളും വരച്ച ചിത്രങ്ങളുമൊക്കെ ചേര്‍ത്ത് പുസ്തകം പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് എന്ന് വിസ്മയ വെളിപ്പെടുത്തിയിരുന്നു. ആയോധനകല അഭ്യസിക്കുന്ന വിസ്മയയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. താരപുത്രി തന്നെയാണ് തന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നതും.
RECOMMENDED FOR YOU:
no relative items