മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട നിവിന്‍പോളി ചിത്രങ്ങളില്‍ ഒന്നാണ് ആക്ഷന്‍ ഹീറോ ബിജു. ചിത്രത്തില്‍ പോലീസായിട്ടാണ് നിവിന്‍പോളി എത്തിയതെങ്കിലും ചിത്രത്തിലുട നീളം നിറഞ്ഞു നിന്നത് കോമഡി ആയിരുന്നു. ഇടയ്ക്കിടെ വന്നു പോകുന്ന കഥാപാത്രങ്ങളൊക്കെ ലുക്ക് കൊണ്ടു പോലും കോമഡി സൃഷ്ടിച്ചവരായിരുന്നു. ചിത്രത്തിലെ പ്രധാന ഹാസ്യ കഥാപാത്രം ഒരു കളളുകുടിയനായിരുന്നു. മദ്യലഹരിയില്‍ വയര്‍ലെസ് സെറ്റ് മോഷ്ടിച്ച് പോലീസുകാരെ വട്ടംചുറ്റിച്ച ജോണി ഒരു സിനിമയിലൂടെ തന്നെ തന്റെ ഇടം നേടി. എന്നാല്‍ പിന്നീട് ഈ കലാകാരനെ കണ്ടില്ല.
അമ്പലപ്പുഴയ്ക്കടുത്ത് വളഞ്ഞവഴി കടപ്പുറത്തു ചെന്നാല്‍ ഇപ്പോള്‍ ജോണിയെ കാണാന്‍ കഴിയും. കോവിഡ് പ്രതിസന്ധിയില്‍ വരുമാനം നിലച്ചപ്പോള്‍ കടപ്പുറത്ത് മീന്‍ ഉണക്കുകയാണ് 'കോബ്രാ രാജേഷ്' എന്നറിയപ്പെടുന്ന മലയാള സിനിമിയിലെ ഈ ഹാസ്യ താരം. സിനിമയില്‍ സജീവമായി നിന്ന സമയത്താണ് കൊറോണ വന്നത്. ്്‌തോടെ കാര്യങ്ങളൊക്കെ അവതാളത്തിലായി.
'ആക്ഷന്‍ ഹീറോ ബിജു' രാജേഷിന്റെ ആദ്യസിനിമയായിരുന്നു. ചെറുതെങ്കിലും കിട്ടിയ വേഷം അവിസ്മരണീയമാക്കിയതോടെ രാജേഷിനെ തേടി വീണ്ടും അവസരങ്ങള്‍ വീണ്ടുമെത്തി. ചുരുങ്ങിയ കാലത്തിനുള്ളില്‍ മലയാളം, തമിഴ് സിനിമകളിലായി പതിമൂന്ന് സിനിമകളില്‍ അദ്ദേഹം അഭിനയിച്ചത്. പത്താംക്ലാസ് കഴിഞ്ഞതോടെ അദ്ദേഹം പഠനം നിര്‍ത്തി. ആലപ്പി നവമി തിയേറ്റേഴ്‌സിന്റെ ബാലെക്ക് കര്‍ട്ടന്‍കെട്ടിയാണ് കലാരംഗത്തെ തുടക്കം. പിന്നീട്പ്രൊഡക്ഷന്‍ ബോയി ആയി. വരുമാനം വേണ്ടത്ര കിട്ടാതായതോടെ ഒന്നും മിച്ചമെടുക്കാന്‍ ഇല്ലാതായി. വീണ്ടും വീട്ടില്‍ മടങ്ങിയെത്തി. കുടുംബ ചെലവുകള്‍ കൂടിയപ്പോള്‍ ചുമട്ടുതൊഴിലാളിയായി. ഇതിനിടെയാണ് രാജേഷിതേടി ചാനല്‍ഷോയില്‍ അവസരം ലഭിച്ചത്. കോട്ടയം നസീറാണ് രാജേഷിലെ കലാകാരനെ തിരിച്ചറിഞ്ഞത്. വീരപ്പനായിട്ടായിരുന്നു തുടക്കം.