Latest News

ഗുവാഹട്ടിയില്‍ നടക്കുന്ന ആസാമിസ് ചിത്രത്തിന്റെ ലൊക്കേഷനില്‍ മരംകടപുഴകി വീണ് അപകടം;  സ്റ്റില്‍ ഫോട്ടോഗ്രഫര്‍, ആര്‍ട്ട് അസിസ്റ്റന്റ്, ലൈറ്റ് മാന്‍  എന്നിവര്‍ക്ക് പരുക്ക്; കുറിപ്പുമായി മധു അമ്പാട്ട്

Malayalilife
ഗുവാഹട്ടിയില്‍ നടക്കുന്ന ആസാമിസ് ചിത്രത്തിന്റെ ലൊക്കേഷനില്‍ മരംകടപുഴകി വീണ് അപകടം;  സ്റ്റില്‍ ഫോട്ടോഗ്രഫര്‍, ആര്‍ട്ട് അസിസ്റ്റന്റ്, ലൈറ്റ് മാന്‍  എന്നിവര്‍ക്ക് പരുക്ക്; കുറിപ്പുമായി മധു അമ്പാട്ട്

ഗുവാഹട്ടിയില്‍ നടക്കുന്ന ആസാമിസ് ചിത്രത്തിന്റെ ലൊക്കേഷനില്‍ മരംകടപുഴകി വീണ് അപകടം.ചിത്രീകരണത്തിനിടെ ഉണ്ടായ അപകട വിവരം പങ്കുവച്ച് പ്രശസ്ത ഛായാഗ്രാഹകന്‍ മധു അമ്പാട്ട്. നോര്‍ത്ത് ഗുവാഹട്ടിയില്‍ നടക്കുന്ന കൊടുവ, കള്ളന്‍ എന്ന ആസാമിസ് ചിത്രത്തിന്റെ ലൊക്കേഷനിലായിരുന്നു അപകടം. 

കനത്ത മഴയെ തുടര്‍ന്ന് വലിയ മരം കടപുഴകി വീഴുകയായിരുന്നു. ചിത്രീകരണം തുടങ്ങുന്നതിന് തൊട്ടുമുന്‍പായിരുന്നു സംഭവം. അപകടത്തില്‍ സ്റ്റില്‍ ഫോട്ടോഗ്രഫര്‍, ആര്‍ട്ട് അസിസ്റ്റന്റ്, ലൈറ്റ് മാന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. താനും ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകരും സുരക്ഷിതരാണെന്ന് മധു അമ്പാട്ട് കുറിച്ചു.

മരം വീണു കിടക്കുന്ന ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. കുറിപ്പിനു താഴെ ദൈവം അനുഗ്രഹിക്കട്ടെ, സുരക്ഷിതനായിരിക്കൂ തുടങ്ങി നിരവധി കമന്റുകളാണ് എത്തുന്നത്. ബിദ്യുത് കോട്കി സംവിധാനം ചെയ്യുന്ന ചിത്രം എന്‍ .എഫ് .ഡി. സി സംരംഭമാണ് . അതേസമയം 2021ല്‍ പ്രദര്‍ശനത്തിനെത്തിയ ഇത്ലു അമ്മ എന്ന തെലുങ്ക് ചിത്രത്തിലാണ് മധു അമ്പാട്ട് അവസാനമായി ഛായാഗ്രഹണം നിര്‍വഹിച്ചത്. രേവതി ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്.
 

accident in location madhu amabatt

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES