ഗായിക അമൃതാ സുരേഷിന്റൈ സഹോദരിയും ഗായികയും മാത്രമല്ല, കൊച്ചിയിലെ അതിവേഗം പ്രശസ്തമായി കൊണ്ടിരിക്കുന്ന ഉട്ടോപ്യന്‍ ജേണല്‍ എന്ന റെസ്റ്റോറന്റിന്റെ ഉടമ കൂടിയാണ് അഭിരാമി സുരേഷ്. മാസങ്ങള്‍ക്കു മുമ്പുണ്ടായ അച്ഛന്റെ മരണവും അതിനു ശേഷം പുതിയ ബിസിനസിന്റെ തിരക്കിലുമായ അഭിരാമി കുറച്ചു കാലമായി സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നില്ല. എന്നാല്‍ ദിവസങ്ങള്‍ക്കു മുമ്പാണ് അടുക്കളയിലെ ചെറിയ ചെറിയ പാചകവിശേഷങ്ങളുമായി ഗായിക വീണ്ടും എത്തിയത്. എന്നാല്‍ ഇപ്പോഴിാ, അടുക്കളയിലെ പാചകത്തിനിടെ അഭിരാമിയ്ക്ക് അപകടം സംഭവിച്ചുവെന്ന വാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നത്.
അടുക്കളയില്‍ ഇഷ്ടപ്പെട്ട വിഭവം പാചകം ചെയ്യുന്നതിനിടെ മിക്സി പൊട്ടിത്തെറിക്കുകയും അതിന്റെ ബ്ലേഡ് കൈയ്യില്‍ തട്ടിയുമാണ് അപകടമുണ്ടായത്. വലത് കയ്യിലെ അഞ്ചു വിരലുകളിലും അഭിരാമിക്ക് പരുക്കേറ്റിട്ടുണ്ട്. ഗായിക തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമ വീഡിയോയിലൂടെ ആരാധകരെ അറിയിച്ചത്. ചെറിയ ഇടവേളയ്ക്കു ശേഷം വിഡിയോകള്‍ ചെയ്തു സന്തോഷത്തോടെ പ്രേക്ഷകരോടു സംവദിക്കാനൊരുങ്ങുകയായിരുന്നുവെന്നും അതിനിടെയാണ് അപ്രതീക്ഷിതമായി ഇത്തരമൊരു അപകടം സംഭവിച്ചതെന്നും അഭിരാമി പറയുന്നു. മിക്സി പൊട്ടിത്തെറിക്കാനുണ്ടായ കാരണം വ്യക്തമല്ലെന്നും അപകടശേഷം കുറച്ചു സമയത്തേക്ക് ഒന്നും മനസ്സിലാകാത്ത അവസ്ഥയിലായിരുന്നു താനെന്നും അഭിരാമി പറഞ്ഞു. വിരലിന്റെ അഗ്രഭാഗം മരവിച്ചുപോയെന്നും ഗായിക പറയുന്നു.
ഈ അപകടമൊന്നും തന്നെ പാചകത്തില്‍ നിന്നും പിന്തിരിപ്പിക്കില്ലെന്നും കുറച്ചു നാളത്തെ വിശ്രമത്തിനു ശേഷം വീണ്ടും മടങ്ങി വരുമെന്നും അഭിരാമി പറഞ്ഞു. കൈവിരലുകളില്‍ അല്‍പം ആഴമേറിയ മുറിവാണ് അഭിരാമിക്ക് സംഭവിച്ചിട്ടുള്ളത്. മാത്രമല്ല, ചെറിയ രീതിയില്‍ പൊള്ളലും ഏറ്റിട്ടുണ്ട്. അതു ഷോക്കടിച്ചതാണോ എന്ന് സംശയമുണ്ട്. എന്തായാലും ആശുപത്രിയില്‍ ചികിത്സ തേടിയ അഭിരാമി ഇപ്പോള്‍ വിശ്രമത്തിലാണ്. എന്തായാലും ഈ വാര്‍ത്ത ആരാധകരെയും കുടുംബത്തേയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. രുചികരമായ കുഞ്ഞു കുഞ്ഞു പാചക റെസിപ്പികളുമായി സജീവമായി വരവേയാണ് ഇത്തരമൊരു ദാരുണമായ അപകടം സംഭവിച്ചത്. അഭിരാമിയ്ക്ക് സാന്ത്വനമായി അമ്മയും പ്രിയപ്പെട്ടവരുമെല്ലാം അരികിലുണ്ട്. അതേസമയം, അമൃത ഗള്‍ഫില്‍ ഒരു ഷോയുടെ തിരക്കിലുമാണ്.
അനിയത്തിയ്ക്ക് അരികിലേക്ക് എത്താന്‍ കഴിയാത്തതിന്റെ വേദനയിലാണ് അമൃത. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ചേച്ചി അമൃതയ്ക്ക് പിന്തുണയുമായി അഭിരാമി ഉണ്ടാകാറുണ്ട്. ചേച്ചിയുടെ എല്ലാ പ്രശ്നങ്ങള്‍ക്കും മുന്നില്‍ നിന്ന് പ്രതികരിക്കാറുള്ള വ്യക്തിയാണ് അഭിരാമി. എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ അമൃത പ്രതികരിക്കും മുന്നേ തന്നെ അഭിരാമിയായിരിക്കും ആദ്യം സോഷ്യല്‍ മീഡിയയില്‍ എത്തുക. അതുകൊണ്ടുതന്നെ ഇവര്‍ തമ്മിലുള്ള സ്നേഹബന്ധവും എത്രത്തോളം ആഴമേറിയതാണെന്നും ആരാധകര്‍ക്കും മലയാളികള്‍ക്കും ഒരുപോലെ അറിയാം.
കടുത്ത സൈബര്‍ ആക്രമണങ്ങളും ട്രോളുകളും വരുമ്പോള്‍ പലപ്പോഴും അമൃതയ്ക്ക് വേണ്ടി സംസാരിക്കാറുള്ളത് അഭിരാമിയാണ്. വിവാഹമോചനം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും അമൃതയ്ക്ക് ഒപ്പം ശക്തമായ പിന്തുണയേകി അഭിരാമി ഉണ്ടായിരുന്നു.