മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് നായകനമായി എത്തുന്ന ബെന്യാമിന്റെ ആടുജീവിതം. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞ വര്‍ഷം പൂര്‍ത്തായായിരുന്നെങ്കിലും ലൂസിഫറിലേക്ക് പൃഥ്വി മുഴുവന്‍ സമയവും പങ്കാളിത്തം കൊണ്ടതോടെ രണ്ടാം ഷെഡ്യൂള്‍ നീട്ടുകയായിരുന്നു. എന്നാല്‍ ലൂസിഫറിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂര്‍ത്തിയായതോടെ ആടു ജീവിതത്തിന്റെ രണ്ടാം ഘട്ട ഷെഡ്യൂള്‍ ഉടന്‍ തന്നെയുണ്ടാകുമെന്നാണ് പൃഥ്വിരാജ് വ്യക്തമാക്കുന്നത്.
രണ്ടാം ഘട്ട ചിത്രീകരണം നടക്കുന്നത് ജോര്‍ദ്ദാനിലായിരിക്കും. ഇതിനായി പൃഥ്വിയും ആടുംജീവിതം ടീമും ഉടന്‍ യാത്രതിരിക്കുമെന്നാണ് വിവരങ്ങള്‍ പുറത്തുവരുന്നത്. ഷൂട്ടിംഗിനായി ജോര്‍ദ്ദാനിലേക്ക് പോവാന്‍ ഒരുങ്ങുകയാണ് പൃഥി എന്നാണ് സിനിമയുമായി ബന്ധപ്പെട്ട് വരുന്ന ഏറ്റവും പുതിയ വാര്‍ത്ത. ജനുവരി അവസാനത്തോടെ രണ്ടാം ഷെഡ്യൂള്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ജോര്‍ദ്ദാനു പുറമെ ഈജിപ്തിലും ചിത്രത്തിന്റെ ഒരു ഷെഡ്യൂള്‍ ഷൂട്ട് ചെയ്യും. ചിത്രത്തിന്റെ ഷെഡ്യൂളുകളെ കുറിച്ച് സംവിധായകന്‍ ബ്ലസി തന്നെ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.
''വലിയ ക്യാന്‍വാസിലാണ് ചിത്രം ഒരുക്കുന്നത്. നാട്ടില്‍ ചിത്രീകരിക്കേണ്ട സീനുകള്‍ എല്ലാം പൂര്‍ത്തിയായി. ശേഷിക്കുന്ന മൂന്നു ഷെഡ്യൂളുകളും വിദേശത്ത് ചിത്രീകരിക്കേണ്ടവയാണ്. വിവിധ ലൊക്കേഷനുകള്‍ ഞങ്ങള്‍ പരിഗണിച്ചു വരുന്നുണ്ട്, അതിലൊന്ന് മൊറോക്കോ ആണ്.
ഷൂട്ടിംഗ് കാരണമല്ല സിനിമ വൈകുന്നത്, പ്ലാനിംഗ് പ്രകിയയ്ക്ക് വേണ്ടിയെടുക്കുന്ന സമയം മൂലമാണ്. കാലാവസ്ഥപരമായ ഘടകങ്ങള്‍ക്കും തിരക്കഥയില്‍ നല്ല റോളുണ്ട്. തെറ്റുകള്‍ ഇല്ലാതെ വേണം ഓരോ ഷോട്ടും എന്നുള്ളതിനാല്‍ കൃത്യമായ പ്ലാനിംഗോടെയാണ് ഞങ്ങള്‍ മുന്നോട്ടുപോകുന്നത്'', എന്നാണ് സിനിമാപ്രവര്‍ത്തനങ്ങളുടെ പുരോഗമനത്തെ കുറിച്ച് ബ്ലെസി പറഞ്ഞത്.