Latest News

പോര്‍ തൊഴില്‍ താരം അശോക് സെല്‍വന് വിവാഹം; വധു നടി കീര്‍ത്തി പാണ്ഡ്യ; ഇരുവരുടെയും വിവാഹം സെപ്റ്റംബര്‍ 13ന് തിരുനെല്‍വേലിയില്‍

Malayalilife
പോര്‍ തൊഴില്‍ താരം അശോക് സെല്‍വന് വിവാഹം; വധു നടി കീര്‍ത്തി പാണ്ഡ്യ; ഇരുവരുടെയും വിവാഹം സെപ്റ്റംബര്‍ 13ന് തിരുനെല്‍വേലിയില്‍

മിഴിലെ യുവതാരങ്ങളായ അശോക് സെല്‍വനും കീര്‍ത്തി പാണ്ഡ്യനും വിവാഹിതരാവുന്നു. സെപ്തംബര്‍ 13ന് തിരുനെല്‍വേലിയില്‍ വിവാഹം നടക്കുമെന്നാണ് റിപ്പോര്‍ട്ട്.പാ രാഞ്ജിത് നിര്‍മ്മിക്കുന്ന ബ്‌ളൂസ്റ്റാര്‍ സിനിമയില്‍ അശോക് സെല്‍വനും കീര്‍ത്തിയും ഒരുമിച്ചിരുന്നു. 

മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ അശോക് സെല്‍വന്‍ ഒരു പ്രധാന വേഷം അവതരിപ്പിച്ചിരുന്നു. തമിഴകത്ത് അടുത്തിടെ കളക്ഷന്‍ റെക്കാഡുകള്‍ ഭേദിച്ച പോര്‍ തൊഴില്‍ എന്ന ചിത്രത്തിലൂടെ അശോക് സെല്‍വന്‍ മലയാളത്തിനും ഏറെ പരിചിതനാണ്. നിര്‍മ്മാതാവും നടനുമായ അരുണ്‍ പാണ്ഡ്യന്റെ ഇളയമകളാണ് കീര്‍ത്തി പാണ്ഡ്യന്‍. അന്ന ബെന്‍ അഭിനയിച്ച ഹെലന്‍ സിനിമയുടെ തമിഴ് പതിപ്പായ അന്‍പിര്‍ക്കിനിയാള്‍ എന്ന ചിത്രത്തില്‍ അരുണ്‍ പാണ്ഡ്യനും കീര്‍ത്തിയും അച്ഛനും മകളുമായി അഭിനയിച്ചിരുന്നു.

മോഹന്‍ലാല്‍ ചിത്രം ശ്രദ്ധയില്‍ വില്ലന്‍ കഥാപാത്രത്തിലൂടെ മലയാളികള്‍ക്കും സുപരിചിതനായ താരമാണ് അരുണ്‍.

ശരത്കുമാര്‍ , അശോക് സെല്‍വന്‍ , നിഖില വിമല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിഘ്‌നേഷ് രാജ സംവിധാനം ചെയ്ത ത്രില്ലര്‍ ചിത്രം പോര്‍ തൊഴില്‍ തമിഴകത്തിന് പുറത്തും അപ്രതീക്ഷിത വിജയം നേടുകയാണ്. ചിത്രത്തിന്റെ ഒടിടി റിലീസ് അടുത്തിടെ നടന്നിരുന്നു. പ്രേക്ഷക സ്വീകാര്യത മൂലം ചിത്രത്തിന്റെ ഒടിടി റിലീസ് നീട്ടി വയ്‌ക്കേണ്ടി വന്നിരുന്നു.

Wedding bells soon for Ashok Selvan and co-star Keerthi Pandian

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES