കോവിഡ് പശ്ചാത്തലത്തിൽ കൊച്ചി മെട്രോ സർവീസ് ആരംഭിക്കാനാകാതെ അടച്ചിട്ടിരിക്കുകയാണ്. ഈ അവസരത്തിൽ മെട്രോവഴിയുള്ള യാത്രയൊന്നും അടുത്തെങ്ങും ആരംഭിക്കുമെന്ന് കരുതാനും ആകില്ല. ഇതിനിടയിൽ ഏവരെയും ഞെട്ടിച്ച് കൊണ്ട് കൊച്ചി നഗരത്തിലെ മെട്രോയും ബിനാലെയുമെല്ലാം പാവക്കൂത്തിൽ പുനരവതരിപ്പിച്ചിരിക്കുന്നത്. കാണാനും കേൾക്കാനും രസമുള്ള ഒരു തോൽപ്പാവക്കൂത്ത് സംഗീതവീഡിയോയുമായി എത്തിയിരിക്കുകയാണ് 'വികൃതി' എന്ന ചിത്രത്തിന്റെ സംവിധായകൻ എംസി ജോസഫ്.
പാട്ടിന് ഈണം നൽകി ആലപിച്ചിരിക്കുന്നത് വ്യത്യസ്തമായ ഈ ആശയത്തിനു പിന്നിലുള്ള എംസി തന്നെയാണ്. മനോഹരമായ 'തോൽപ്പാവക്കൂത്ത്' അവതരിപ്പിച്ചതിനു പിന്നിലും വലിയൊരു ടീമുണ്ട്. അഡ്വ ഷാഹുൽ മേഴത്തൂർ വരികളെഴുതിയിരിക്കുന്നു. അജിത്ത് എം എസ് ആണ് ഛായാഗ്രഹണം.