ഒരു ഭര്‍ത്താവ്, പിതാവ്, മകന്‍ എന്ന നിലയില്‍ വീട്ടിലേക്ക് മടങ്ങാനുള്ള സമയമാണിതെന്ന് മനസിലാക്കുന്നു; സിനിമ ജിവീതത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് നടന്‍ വിക്രാന്ത് മാസി

Malayalilife
 ഒരു ഭര്‍ത്താവ്, പിതാവ്, മകന്‍ എന്ന നിലയില്‍ വീട്ടിലേക്ക് മടങ്ങാനുള്ള സമയമാണിതെന്ന് മനസിലാക്കുന്നു; സിനിമ ജിവീതത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് നടന്‍ വിക്രാന്ത് മാസി

രിയറിന്റെ പീക്ക് ലെവലില്‍ നില്‍ക്കുമ്പോള്‍ വിരമിക്കല്‍ പ്രഖ്യാപിച്ച് 'ട്വല്‍ത്ത് ഫെയ്ല്‍' താരം വിക്രാന്ത് മാസി. താരത്തിന്റെ ഈ അപ്രതീക്ഷിത പ്രഖ്യാപനത്തിന്റെ ഞെട്ടലിലാണ് ബോളിവുഡ്. ദ് സബര്‍മതി റിപ്പോര്‍ട്ട് എന്ന ചിത്രത്തിലാണ് വിക്രാന്ത് അവസാനമായി അഭിനയിച്ചത്. അടുത്ത വര്‍ഷം വരുന്ന രണ്ട് ചിത്രങ്ങളായിരിക്കും തന്റെ അവസാന സിനിമകളെന്നും നടന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.

''കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ അസാധാരണമായിരുന്നു. നിങ്ങളുടെ അകമഴിഞ്ഞ പിന്തുണയ്ക്ക് ഞാന്‍ ഓരോരുത്തര്‍ക്കും നന്ദി പറയുന്നു. എന്നാല്‍ ഞാന്‍ മുന്നോട്ട് പോകുമ്പോള്‍, വീട്ടിലേക്ക് മടങ്ങാനുള്ള സമയമാണിതെന്ന് മനസിലാക്കുന്നു. ഒരു ഭര്‍ത്താവ്, പിതാവ്, മകന്‍ എന്ന നിലയില്‍. ഒപ്പം ഒരു നടന്‍ എന്ന നിലയിലും.''

''അതിനാല്‍, 2025ല്‍ നമ്മള്‍ പരസ്പരം അവസാനമായി കാണും. അവസാന രണ്ട് സിനിമകളും ഒരുപാട് വര്‍ഷത്തെ ഓര്‍മ്മകളുമുണ്ട്. വീണ്ടും നന്ദി. എല്ലാത്തിനും എന്നേക്കും കടപ്പെട്ടിരിക്കുന്നു'' എന്നാണ് വിക്രാന്ത് മാസി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിരിക്കുന്നത്. സിനിമാ കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് നടന്‍ ഇപ്പോള്‍ കടന്നുപോകുന്നത്.

ട്വല്‍ത്ത് ഫെയ്ല്‍, നെറ്റ്ഫ്ലിക്സ് ചിത്രം സെക്ടര്‍ 36, ഈ അടുത്ത് റിലീസ് ചെയ്ത സബര്‍മതി റിപ്പോര്‍ട്ട് എന്നീ സിനിമകള്‍ വലിയ വിജയം കൈവരിച്ചിരുന്നു. തിരഞ്ഞെടുക്കുന്ന പ്രമേയങ്ങള്‍ കൊണ്ടും അഭിനയത്തിലെ പൂര്‍ണത കൊണ്ടും ഏറെ ആരാധകരെ നേടിയെടുത്ത താരത്തിന് വെറും 37 വയസ്സ് മാത്രമാണ് പ്രായം.

ധൂം മച്ചാവോ ധൂം എന്ന ടെലിവിഷന്‍ ഷോയിലൂടെയാണ് നടന്‍ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. ധരം വീര്‍, ബാലിക വധു തുടങ്ങിയ ഷോകളിലൂടെ ഹിന്ദി മേഖലയില്‍ പ്രശസ്തനായ സീരിയല്‍ താരമായി മാറി. ലൂട്ടേര എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

'മിര്‍സാപൂര്‍', 'ഹസീന്‍ ദില്‍റുബ' തുടങ്ങിയ സിനിമകളിലെയും സീരീസുകളിലെയും മികച്ച പ്രകടനത്തിന് പേരുകേട്ട താരം രണ്ട് പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കിയ ശേഷം അഭിനയ ജീവിതത്തോട് വിടപറയും എന്നാണ് അറിയിച്ചിരിക്കുന്നത്.

Vikrant Massey Retirement

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES