മലയാളത്തിന്റെ പ്രിയങ്കരനായ താരമാണ് നടൻ ഫഹദ് ഫാസിൽ. നിരവധി ആരാധകരരാണ് താരത്തിന് ഉള്ളത്. സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണമാണ് ഫഹദ് ചിത്രം സീ യൂ സൂണ്‍ ലഭിക്കുന്നത്. എന്നാൽ ഇപ്പോൾ ഫഹദ് ഫാസില്‍ എന്ന നടനെ കുറിച്ച് ഉണ്ണി കെ വാരിയര്‍ പറഞ്ഞ വാക്കുകള്‍ ആണ് വൈറലായി മാറുന്നത്.
ഫഹദ് ഫാസില്‍ മിക്കപ്പാഴും ഫോണ്‍ എടുക്കാറില്ല. അത്യപൂര്‍വ്വമായി മാത്രമാണ് തിരിച്ച് മെസേജ് അയക്കുന്നത്. എന്നാല്‍ സെപ്റ്റംബര്‍ ഒന്നിന് വെളുപ്പിനു രാത്രി 12.30 അദ്ദേഹത്തെ വിളിച്ചു. ആദ്യ റിങ്ങിന് തന്നെ ഫോണ്‍ എടുക്കുകയായിരുന്നു.'കാണുന്നില്ലെ' എന്ന ചോദ്യത്തില്‍ തന്നെ ഫഹദിനുള്ള ആകാംക്ഷ മറുവശത്തിരുന്നു മനസ്സിലാക്കാമായിരുന്നു. സിനിമയ്ക്ക് പുറത്തുള്ള സൗഹൃദമോ പണമോ പ്രശസ്തിയോ ഒന്നും ഫഹദിനെ മോഹിപ്പിച്ചില്ലെന്നും അദ്ദേഹം പറയുന്നു.
ഫാസിൽ സംവിധാനം ചെയ്ത കൈയെത്തും ദൂരത്ത് എന്ന ചലച്ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമാ രംഗത്തേക്ക് ഫഹദ് കടന്ന് വന്നത്. ആദ്യ ചിത്രം അത്ര പ്രേക്ഷക പ്രീതി നേടിയില്ലെങ്കിലും തുടർന്ന് നിരവധി അവസരങ്ങളാണ് താരത്തെ തേടി എത്തിയത്. 2011-ലെ മികച്ച രണ്ടാമത്തെ നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ച ഇദ്ദേഹത്തിന് 2013- ലെ മികച്ച നടനുള്ള കേരളസംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്. തുടർന്ന് നിരവധി അവാർഡുകൾക്കും ഫഹദ് അര്ഹനായിട്ടുണ്ട്.