Latest News

എന്നെപ്പോലെ ഒരാളെ അടുക്കള ജോലി ഏല്‍പ്പിച്ചാലുള്ള അവസ്ഥ ദയനീയമായിരിക്കും; തുറന്ന് പറഞ്ഞ് ട്വിങ്കിള്‍ ഖന്ന

Malayalilife
എന്നെപ്പോലെ ഒരാളെ അടുക്കള ജോലി ഏല്‍പ്പിച്ചാലുള്ള അവസ്ഥ ദയനീയമായിരിക്കും;  തുറന്ന് പറഞ്ഞ് ട്വിങ്കിള്‍ ഖന്ന

 ബോബി ഡിയോൾ എന്ന ബോളിവുഡ് ചിത്രത്തിലൂടെ അഭിനയജീവിതത്തിന് തുടക്കം കുറിച്ച താരമാണ്  ട്വിങ്കിള്‍ ഖന്ന. തുടർന്ന് നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിക്കുകയും ചെയ്തിരുന്നു. അഭിനയ ജീവിതത്തിന് വിട നൽകിയിരുന്ന താരം തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ച് എത്താറുമുണ്ട്. എന്നാൽ ഇപ്പോൾ എന്തിന് വീട്ടുജോലികളെല്ലാം സ്ത്രീകള്‍ തന്നെ ചെയ്യണം എന്ന ചോദ്യവുമായി താരം രംഗത്ത് എത്തിയിരിക്കുകയാണ്. ഐ എ എൻ എസിന് നൽകിയ അഭിമുഖത്തിലാണ് താരം ഇത്തരം ഒരു ചോദ്യം ഉയർത്തിയത്.

'ആണും പെണ്ണും ഉത്തരവാദിത്തങ്ങള്‍ പങ്കുവയ്ക്കണം. ലിംഗഭേദം നോക്കിയല്ല ജോലികള്‍ ചെയ്യേണ്ടത്. കഴിവുകള്‍ നോക്കി വേണം. എന്നെപ്പോലെ ഒരാളെ അടുക്കള ജോലി ഏല്‍പ്പിച്ചാലുള്ള അവസ്ഥ ദയനീയമായിരിക്കും. എന്നെ സംബന്ധിച്ച്‌ പാചകം സമ്മര്‍ദ്ദമേറിയ ജോലിയാണ്."

"എന്റെ ഭര്‍ത്താവും മകനും ആസ്വദിച്ചാണ് പാചകം ചെയ്യുന്നത്. പാട്ട് വച്ച്‌ പാചകം ചെയ്യുന്ന അവര്‍ തയാറാക്കുന്നത് സ്വാദിഷ്ടമായ വിഭവങ്ങളാണ്. പാചകം എനിക്ക് പറഞ്ഞിട്ടുള്ള കാര്യമല്ല. വീട് വൃത്തിയാക്കുക, പലചരക്ക് ഓര്‍ഡര്‍ ചെയ്യുക, പാത്രം കഴുകുക ഇതൊക്കെയാണ് എന്റെ ജോലികള്‍."ട്വിങ്കിള്‍ പറഞ്ഞു

Twinkle Khanna words about Assigning a kitchen job to someone like me would be pathetic

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES