Latest News

ചിരഞ്ജീവിയുടെ നായികയാവാന്‍ തൃഷയെത്തി; വിശംഭരയുടെ സെറ്റിലേക്ക് നടിയെത്തിയ വീഡിയോ പങ്ക് വച്ച് താരം

Malayalilife
ചിരഞ്ജീവിയുടെ നായികയാവാന്‍ തൃഷയെത്തി; വിശംഭരയുടെ സെറ്റിലേക്ക് നടിയെത്തിയ വീഡിയോ പങ്ക് വച്ച് താരം

ചിരഞ്ജീവി നായകനായി ഒരുങ്ങുന്ന ഒരു ചിത്രമാണ് വിശ്വംഭര. ചിരഞ്ജീവിയുടെ ഒരു ഫാന്റസി ത്രില്ലര്‍ ചിത്രമായിരിക്കും വിശംഭര. സംവിധാനം വസിഷ്ഠ മല്ലിഡിയാണ്. വിശ്വംഭരയിലേക്ക് നായിക തൃഷ എത്തിയതിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ചിരഞ്ജീവി.

ചിരഞ്ജീവി സാധാരണക്കാരനായിട്ടാണ് വസിഷ്ഠയുടെ പുതിയ ചിത്രത്തില്‍ എത്തുക എന്ന് റിപ്പോര്‍ട്ടുണ്ട്. ഡോറ ബാബു എന്നായിരിക്കും ചിരഞ്ജീവിയുടെ കഥാപാത്രത്തിന്റെ പേര് എന്നുമാണ് റിപ്പോര്‍ട്ട്. 

ഗോദാവരി ജില്ലയില്‍ നിന്നുളള ആളാണ് കഥാപാത്രം എന്നതിനാല്‍ അന്നാട്ടിലെ ഭാഷാ ശൈലിയിലായിരിക്കും ചിരഞ്ജീവി ഡോറാ ബാബുവായി സംസാരിക്കുക. എങ്ങനെയാണ് ആ സാധാരണ മനുഷ്യന്‍ ചിത്രത്തില്‍ നായകനായി മാറുന്നത് എന്നതാണ് ആകാംക്ഷയുണര്‍ത്തുന്ന ഘടകം. അനുഷ്‌ക ഷെട്ടിയുള്‍പ്പടെ നായികയാകാന്‍ പുതിയ ചിത്രത്തിലേക്ക് പരിഗണിക്കുന്നു എന്ന് വിശ്വംഭരയുടെ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

 ഐശ്വര്യ റായ്‌യുടെ പേരും ചിത്രത്തിലേക്ക് പറഞ്ഞു കേട്ടിരുന്നു. ഒടുവില്‍ തൃഷ നായികയായി എത്തിയിരിക്കുകയാണ്. വന്‍ വിജയത്തിനായാണ് ചിരഞ്ജീവി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ചിരഞ്ജീവി നായകനായി വേഷമിട്ടവയില്‍ ഒടുവിലെത്തിയ ചിത്രം ഭോലാ ശങ്കര്‍' ആണ്. അജിത്ത് നായകനായ ഹിറ്റ് തമിഴ് ചിത്രം 'വേതാള'ത്തിന്റെ തെലുങ്ക് റീമേക്കായിട്ടും ബോലാ ശങ്കറിന് വന്‍ പരാജയം നേരിടാനായിരുന്നു വിധിയെന്നും 47.50 കോടിയാണ് ആഗോളതലത്തില്‍ ആകെ നേടാനായത് എന്നുമാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമായത്.

വേതാളം' എന്ന ചിത്രത്തില്‍ അജിത്ത് അഭിനയിച്ച കഥാപാത്രമായിട്ടാണ് 'ഭോലാ ശങ്കറി'ല്‍ നായകനായ ചിരഞ്ജീവി എത്തിയത്. സംവിധാനം നിര്‍വഹിച്ചത് മെഹര്‍ രമേഷാണ്. ചിത്രം രമബ്രഹ്മം സുങ്കരയാണ് നിര്‍മിച്ചത്. കീര്‍ത്തി സുരേഷ് ചിത്രത്തില്‍ ചിരഞ്ജീവിയുടെ സഹോദരിയുടെ വേഷത്തില്‍ എത്തിയപ്പോള്‍ നായികയായി എത്തിയത് തമന്നയാണ്. മഹതി സ്വര സാഗറായിരുന്നു സംഗീതം.

Trisha Joins Mega Star Chiranjeevi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES