ഹൃദയമായ ഒരുപിടി കഥാപാത്രങ്ങളെ സമ്മാനിച്ച് കൊണ്ട് താരപദവിയിലേക്ക് കുതിച്ചുയര്‍ന്ന അഭിനേതാവാണ് മലയാളികളുടെ സ്വന്തം ടോവിനോ തോമസ്. കൈനിറയെ ചിത്രങ്ങളുമായിട്ടാണ് താരത്തിന്റെ മുന്നേറ്റം. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ടൊവിനോയുടെതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങള്‍ നേടിയിരുന്നത്. എല്ലാ തിരക്കുകള്‍ക്ക് ഇടയിലും സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇപ്പോള്‍ വനിതാ ദിനത്തോടനുബന്ധിച്ച് സമൂഹമാധ്യമങ്ങളിലൂടെ ആശംസകളുമായി രംഗത്ത് എത്തുകയും ചെയ്തിരുന്നു.
സിനിമ പശ്ചാത്തലം ഇല്ലാത്ത ഒരു കുടുംബത്തിൽ നിന്നുമായിരുന്നു താരത്തിന്റെ സിനിമയിലേക്കുള്ള പ്രവേശനം. ജീവിതംകൊണ്ട് തന്നെ സ്വപ്നങ്ങൾക്ക് പിറകെയുള്ള യാത്രയിൽ കാലിടറി വീഴുമ്പോളും വീണ്ടും എഴുന്നേറ്റ് കുതിക്കുന്നവന് മാത്രമാണ് വിജയത്തിലെത്താൻ സാധിക്കുക എന്ന് കാണിച്ചുതന്ന നടനാണ് ടോവിനോ.ഇസാ, തഹാൻ എന്നിങ്ങനെ രണ്ട് മക്കളാണ് ടോവിനോയ്ക്ക് ഉള്ളത്. ഇപ്പോൾ തഹാന്റെ മാമോദീസ വീഡിയോ പങ്ക് വച്ച് എത്തിയിരിക്കുകയാണ് താരം.
ഇൻസ്റ്റഗ്രാമിലൂടെയാണ് താരം തഹാന്റെ മാമോദിസ വീഡിയോ പങ്കുവച്ച് എത്തിയിരിക്കുകയാണ്. നിരധി കമന്റുകളാണ് താരത്തിന്റെ വീഡിയോയ്ക്ക് ചുവടെ വന്ന് നിറയുന്നത്. വിഡിയോയിലൂടെ കുഞ്ഞ് തഹാന് മുത്തം നൽകുന്ന ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. മകൾക്കൊപ്പം കുഞ്ഞ് തഹാന്റെ അടുത്ത് നിന്ന് എടുത്ത ടോവിനോയുടെ ചിത്രങ്ങൾ എല്ലാം തന്നെ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തിരുന്നു.