മലയാളികളുടെ പ്രിയതരമാണ് ടോവിനോ തോമസ്. അരുൺ റുഷ്ദി സംവിധാനം ചെയ്ത ഷോർട്ട് ഫിലിം ഗ്രിസയിലിയിലൂടെയാണ് അദ്ദേഹം അഭിനയത്തിലേക്ക് ചുവട് വയിച്ചത്. 2012-ൽ സജീവൻ അന്തിക്കാട് സംവിധാനം ചെയ്ത പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര ലോകത്തേക്ക് ചുവട് വയ്ച്ചു. തുടർന്ന് നിരവധി ചിത്രങ്ങളിലൂടെ മലയാളത്തിന്റെ മുൻനിര നായകന്മാരിൽ ഒരാളായി മാറുകയും ചെയ്‌തു. എന്നാൽ ഇപ്പോൾ താരം എച്ചിപ്പാറ സ്കൂള്‍ കോളനിയിലെ രഞ്ജുവിന്റെ വീട്ടിൽ വന്ന് പഠനസഹായത്തിനായി ടിവി എത്തിച്ചു കൊടുത്തിരിക്കുകയാണ്. “അതിജീവനം എം.പീസ്സ് എഡ്യുകെയർ “ പദ്ധതി വഴിയായിരുന്നു ടൊവീനോ ഈ സഹായം എത്തിച്ച് നൽകിയിരിക്കുന്നത്. ടൊവീനോയ്ക്കൊപ്പം രഞ്ജുവിന്റെ വസതിയിൽ ടി.എൻ. പ്രതാപൻ എംപിയും എത്തിയിരുന്നു.
‘കോവിഡ് 19 സാഹചര്യത്തിൽ എല്ലാവർക്കും സ്കൂളിൽ പോയി പഠിക്കാനുള്ള ബുദ്ധിമുട്ടുണ്ട്. അതിന് പകരമായാണ് ഓൺലൈൻ ക്ലാസുകൾ സർക്കാർ തുടങ്ങിയത്. പക്ഷേ അതെല്ലാവരിലേയ്ക്കും എത്തണമെങ്കിൽ ഇങ്ങനെയുള്ളവരെ കണ്ടെത്തി അവർക്ക് സൗകര്യം ഒരുക്കണം. മൊബൈൽ ഫോണ്‍ പോലുമില്ലാത്ത പല കുടുംബങ്ങൾ ഉണ്ട്. ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ എനിക്ക് എന്തുചെയ്യാനാകും എന്ന് ചിന്തിക്കാറുണ്ടായിരുന്നു.
എന്റെ മകൾക്ക് രണ്ട് വയസ്സാണ്. അവളുടെ വിദ്യാരംഭം ഓൺലൈനിലൂടെയായിരുന്നു. ജൂൺ 2 മുതൽ അവൾ എൽകെജിയിൽ ചേർന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് പ്രതാപേട്ടൻ ഇങ്ങനെയൊരു പദ്ധതിയെക്കുറിച്ച് പറഞ്ഞത്. നല്ലൊരു ആശയമാണെന്ന് തോന്നിയതുകൊണ്ടാണ് ഇതിൽ പങ്കാളിയാകാൻ തീരുമാനിച്ചത്.’–ടൊവീനോ പറഞ്ഞു.