അനുപമ പരമേശ്വരന്‍ നായികയായെത്തുന്ന തില്ലു സ്‌ക്വയര്‍ സിനിമയുടെ പ്രമൊ ടീസര്‍ വൈറലാകുന്നു. ഗ്ലാമറസ്സായെത്തുന്ന അനുപമ തന്നെയാണ് ടീസറിന്റെ പ്രധാന ആകര്‍ഷണം.
അനുപമയുടെ ഏറ്റവും ഗ്ലാമറസ്സായ വേഷമാകും ഈ ചിത്രത്തിലേതെന്നും റിപ്പോര്‍ട്ട് ഉണ്ട്. 2022 ല്‍ പുറത്തിറങ്ങി ക്രൈം കോമഡി ചിത്രം ഡിലെ തില്ലുവിന്റെ തുടര്‍ഭാഗമാണ് ഈ സിനിമ.ചിത്രത്തില്‍ നായകനൊപ്പം വളരെ ഹോട്ടായിട്ടാണ് താരം പ്രത്യക്ഷപ്പെടുന്നത്. ടീസര്‍ അനുപമ തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടിട്ടുണ്ട്.
മാലിക് റാം ആണ് സംവിധാനം. സിദ്ദു ജൊന്നാലഗഢ നായകനാകുന്നു. ചിത്രം സെപ്റ്റംബര്‍ 15ന് തിയറ്ററുകളിലെത്തും.