ബിജു മേനോന്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം 'തുണ്ടി'ന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. പ്രേക്ഷകരില്‍ ഒട്ടേറെ കൗതുകം നിറക്കുന്ന ട്രെയിലര്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങളിലെല്ലാം തന്നെ കയ്യടി നേടുകയാണ്. ട്രെയിലര്‍ റിലീസിന് ശേഷം ആളുകള്‍ ചിത്രം കാണാന്‍ ആകാംക്ഷയിലുമാണ്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ - ജിംഷി ഖാലിദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥ - സംവിധാനം നിര്‍വ്വഹിക്കുന്നത് നവാഗതനായ റിയാസ് ഷെരീഫ് ആണ്.
'തുണ്ട്' പ്രഖ്യാപിച്ചത് മുതല്‍ തന്നെ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു. പേര് കൊണ്ട് തന്നെ വ്യത്യസ്തത പുലര്‍ത്തുന്ന ചിത്രം പ്രമേയം കൊണ്ടും പ്രേക്ഷകരെ ആകര്‍ഷിക്കുമെന്ന് ഉറപ്പാണ്. ഫെബ്രുവരി 16 നു ആണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്.
തല്ലുമാല, അയല്‍വാശി എന്നീ വിജയ ചിത്രങ്ങള്‍ക്ക് ശേഷം ആഷിക് ഉസ്മാന്‍ ഒരുക്കുന്ന 'തുണ്ടില്‍' ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് നിര്‍മ്മാതാവ് കൂടിയായ ജിംഷി ഖാലിദ് ആണ്. ഗോപി സുന്ദര്‍ ആണ് തുണ്ടിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ - സംഭാക്ഷണം ഒരുക്കുന്നത് സംവിധായകന്‍ റിയാസ് ഷെരീഫ്, കണ്ണപ്പന്‍ എന്നിവര്‍ ചേര്‍ന്നാണ്.
എഡിറ്റിംഗ് - നമ്പു ഉസ്മാന്‍, ലിറിക്സ് - മു.രി, ആര്‍ട്ട് - ആഷിഖ്.എസ്, സൗണ്ട് ഡിസൈന്‍ - വിക്കി കിഷന്‍, ഫൈനല്‍ മിക്‌സ് - എം. ആര്‍ രാജാകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ - സുധര്‍മ്മന്‍ വള്ളിക്കുന്ന്, കൊസ്റ്റും - മാഷര്‍ ഹംസ, മേക്കപ്പ് - റോണക്സ് സേവ്യര്‍, കൊറിയോഗ്രാഫി - ഷോബി പോള്‍രാജ്, ആക്ഷന്‍ - ജോളി ബാസ്റ്റിന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - അഗസ്റ്റിന്‍ ഡാന്‍, അസോസിയേറ്റ് ഡയറക്ടര്‍ - ഹാരിഷ് ചന്ദ്ര, സ്റ്റില്‍ - രോഹിത് കെ സുരേഷ്, വിതരണം - സെന്‍ട്രല്‍ പിക്‌ചേഴ്‌സ്, മാര്‍ക്കറ്റിങ് പ്ലാന്‍ & സ്‌ട്രേറ്റജി - ഒബ്സ്‌ക്യുറ എന്റര്‍ടെയ്ന്‍മെന്റ്, ഡിസൈന്‍ - ഓള്‍ഡ്മങ്ക് എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.