മലയാളത്തിലെ ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബന്റെ മകന്‍ ഇസഹാക്കിന്റെ പിറന്നാളായിരുന്നു ഇന്നലെ. കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ആണ്‍കുഞ്ഞ് ജനിച്ചത്. താരദമ്പതികളുടെ ജീവിതത്തിലേക്ക് വൈകിയെത്തിയ ഇസുകുട്ടന്റെ ജനനം ആരാധകര്‍ ആഘോഷമാക്കിയിരുന്നു. മകന്റെ ഓരോ വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ലോക്ഡൗണിലും കേക്ക് മുറിച്ചും വീട്ടിലുള്ളവര്‍ക്കായി പാര്‍ട്ടിയുമൊക്കെ ഒരുക്കിയായിരുന്നു ആഘോഷം. നിരവധി താരങ്ങളാണ് ഇസഹാക്കിന് പിറന്നാള്‍ ആശംസകളുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ ഇസഹാക്കിന് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കയാണ് മഞ്ജുവാര്യര്‍. കുഞ്ചാക്കോ ബോബന്റെ കുടുംബത്തൊടൊപ്പം ചിലവഴിക്കുന്ന മഞ്ജുവിന്റെ ചിത്രം കണ്ട് അത്ഭുതപെടുകയാണ് സിനിമാലോകം. ഇതിന് കാരണവുമുണ്ട്.
ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിലൂടെയാണ് മഞ്ജു ദിലീപുമായുള്ള ഡിവോഴ്‌സിന് ശേഷം സിനിമയിലേക്ക് തിരികേ എത്തുന്നത്. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിന് നായകനായത്. മഞ്ജുവിന്റെ മുന്‍ഭര്‍ത്താവ് ദിലീപ് ഈ ചിത്രത്തില്‍ നിന്നും പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് തന്നെ വിളിച്ചിരുന്നെന്ന് ചാക്കോച്ചന്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന് തയ്യാറല്ലാതെ വന്നതോടെ അമ്മയുടെ ഭാരവാഹിത്വത്തില്‍ നിന്നും കുഞ്ചാക്കോ ബോബനെ മാറ്റി ദിലീപ് പ്രതികാരം ചെയ്തു എന്ന സൂചനകളും പുറത്തെത്തിയിരുന്നു. ഇതോടെ ദിലീപും ചാക്കോച്ചനും ശത്രുതയിലാണെന്നും നടിയെ ആക്രമിച്ച കേസില്‍ മഞ്ജുവിന്റെ ഗ്രൂപ്പിലാണ് നടനെന്നും പലരും കരുതി. ഈ കേസില്‍ ദിലീപിനെതിരെയുള്ള സാക്ഷിയായിട്ടാണ് നടനെ പലരും കരുതിയത്. എന്നാല്‍ ഇസഹാക്കിന്റെ മാമോദീസ ചടങ്ങില്‍ ഏറെ തിളങ്ങിയത് കാവ്യയും ദിലീപുമാണ്. മഞ്ജുവാകട്ടെ ചടങ്ങില്‍ പങ്കെടുത്തതുമില്ല.
ഇത് അക്ഷരാര്‍ഥത്തില്‍ സിനിമാലോകത്തെ ഞെട്ടിച്ചു. ഇതിന് പിന്നാലെയാണ് ദിലീപ് നടത്തിയ പാര്‍ട്ടിയില്‍ പങ്കെടുത്ത കുഞ്ചാക്കോ ബോബന്റെ ചിത്രങ്ങളും പുറത്തെത്തി. ഇതോടെ ചാക്കോച്ചന്‍ ദിലീപിനൊപ്പം ചേര്‍ന്നെന്നും മഞ്ജുവുമായി അകന്നെന്നുമാണ് സിനിമാലോകത്തുള്ളവര്‍ കരുതിയത്. അതിനാല്‍ തന്നെ ഇപ്പോള്‍ ഇസഹാക്കിനൊപ്പമുള്ള മഞ്ജുവിന്റെ ചിത്രം സിനിമാലോകത്തെ അമ്പരപ്പിക്കുകയാണ്. കുഞ്ഞിന് സമ്മാനങ്ങളുമായി ചാക്കോച്ചന്റെ വീട്ടിലെത്തിയാണ് മഞ്ജു ഇസഹാക്കിനെ കണ്ടത്. ഇസഹാക്കിനെ കൊഞ്ചിക്കുന്ന ചിത്രങ്ങളും പ്രിയയ്ക്കും ചാക്കോച്ചനുമൊപ്പം കുഞ്ഞിനെ എടുത്തുകൊണ്ടു നില്‍ക്കുന്ന മഞ്ജുവിന്റെ ചിത്രങ്ങളും പുറത്തുവന്നിരിക്കയാണ്. ഇസഹാക്കിനെ കാണാന്‍ നേരത്തെ തന്നെ ലേഡി സൂപ്പര്‍സ്റ്റാര്‍ എത്തിയിരുന്നു എന്നാണ് ചിത്രങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ചാക്കോച്ചനുമായി യാതൊരു പ്രശ്‌നവും മഞ്ജുവിന് ഇല്ലെന്നുമാണ് ഇതോടെ വ്യക്തമാകുന്നത്.