സാധാരണക്കാരായ കര്‍ഷകഗ്രാരത്തിന്റെ പശ്ചാത്തലത്തിലൂടെ രാജേഷ് ജോജി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന തീപ്പൊരി ബെന്നി എന്ന ചിത്രത്തിന് പുതിയ രൂപം കൈവന്നിരിക്കുന്നു 'തീപാറും ഡാന്‍സുമായി പ്രത്യക്ഷപ്പെടുന്ന ബെന്നിയുടെ പുതിയ ലുക്കിലൂടെയാണ് ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്.
സാധാരണ നാട്ടാമ്പറത്തുകാരന്റെ വേഷമായ മുണ്ടും ഷര്‍ട്ടുമാണ് ഇതുവരെ ബെന്നിയെ പ്രേക്ഷകര്‍ക്കു പരിചിതമെങ്കില്‍ ഇപ്പോള്‍ പുറത്തു വിട്ടിരിക്കന്ന ടീസറ്റില്‍ ഇതുവരെ കണ്ടതില്‍ നിന്നും തികച്ചും വ്യത്യസ്ഥമായ ഗറ്റപ്പിലൂടെയാണ് എത്തുന്നത്ചിത്രത്തിന് മറ്റൊരുമാനം നല്‍കുന്നു 'അര്‍ജുന്‍ അശോകനാണ് തീപ്പൊരി ബെന്നിയെ ഭദ്രമാക്കുന്നത്.
പുതിയ തലമുറയില്‍ വ്യത്യസ്ഥമായ കാപാത്രങ്ങളിലൂടെ പ്രേഷകരുടെ മനസ്സില്‍ എളുപ്പത്തില്‍ സ്ഥാനം പിടിച്ച നടനാണ്.അര്‍ജുന്‍ അശോകന്‍.ഇടതുപക്ഷ ചിന്താഗതിക്കാരനായ വട്ടക്കുട്ടായില്‍ ചേട്ടായിയുടെ മകനാണ് ബെന്നി.അപ്പന്റെ സിദ്ധാന്തങ്ങളോട് വിയോജിപ്പുള്ളവനാണ് ബെന്നി.ഇതിന്റെ സംഘര്‍ഷങ്ങളും ഒപ്പം പ്രണയവും നര്‍മ്മവും, ഒക്കെ കോര്‍ത്തിണക്കി ഹൃദയഹാരിയായ മുഹൂര്‍ത്തങ്ങളിലൂടെയാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.
എല്ലാവിധ വാണിജ്യ ഘടകങ്ങളും കോര്‍ത്തിണക്കിയ ഒരു ക്ലീന്‍ എന്റെര്‍ ടൈ ന റായിട്ടാണ് ഈ ചിത്രത്തിന്റെ അവതരണം.ജഗദീഷാണ് വട്ടക്കുട്ടായില്‍ ചേട്ടായിയെ അവതരിപ്പിക്കുന്നത്. ഫെമിന ജോര്‍ജ് (മിന്നല്‍ മുരളി ഫെയിം) നായികയാകുന്നു.
ടി.ജി.രവി, സന്തോഷ് കീഴാറ്റൂര്‍ ' ഷാജു ശ്രീധര്‍, പ്രേം പ്രകാശ്, ശ്രീകാന്ത് മുരളി, റാഫി ,നിഷാനരംഗ്, എന്നിവരും പ്രധാന താരങ്ങളാണ്.
സംഗീതം - ശ്രീരാഗ് സജി.
ഛായാഗ്ദഹണം - അജയ് ഫ്രാന്‍സിസ് ജോര്‍ജ് '
എഡിറ്റിംഗ് സൂരജ്.ഈഎസ്.
കലാസംവിധാനം - മിഥുന്‍ ചാലിശ്ശേരി.
കോസ്റ്റ്യും - ഡിസൈന്‍ - മേക്കപ്പ് - കിരണ്‍ രാജ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - കുടമാളൂര്‍ രാജാജി.
ഫിനാന്‍സ് കണ്‍ട്രോളര്‍- ഉദയന്‍കപ്രശ്ശേരി.
കോ- പ്രൊഡ്യൂസേര്‍സ്. റുവൈസ് ഷെബിന്‍, ഷിബുബക്കര്‍ ഫൈസല്‍ ബക്കര്‍ ,
പ്രൊഡക്ഷന്‍ മാനേജര്‍-എബി കോടിയാട്ട്.
പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്‌സ് -രാജേഷ് മേനോന്‍. നോബിള്‍ ജേക്കബ് ഏറ്റുമാനൂര്‍,
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അലക്‌സ്.ഈ.കുര്യന്‍' സെന്‍ട്രല്‍പിക്‌ചേര്‍സ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തി
ക്കുന്നു '
വാഴൂര്‍ ജോസ്.