Latest News

ഗോവിന്ദ് പത്മസൂര്യ, അര്‍ജ്ജുന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങള്‍; ദി മെന്റര്‍ 'രാമജന്മഭൂമിയില്‍ ലോഞ്ചിംഗ്.

Malayalilife
 ഗോവിന്ദ് പത്മസൂര്യ, അര്‍ജ്ജുന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങള്‍; ദി മെന്റര്‍ 'രാമജന്മഭൂമിയില്‍ ലോഞ്ചിംഗ്.

ഗോവിന്ദ് പത്മസൂര്യ, അര്‍ജ്ജുന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനില്‍ വാസു സംവിധാനം ചെയ്യുന്ന 'ദി മെന്റര്‍ ' എന്ന് ചിത്രത്തിന്റെ ലോഞ്ചിംഗ് , ഒക്ടോബര്‍ 24-ന് വൈകിട്ട് 6.45-ന്  ഉത്തര്‍ പ്രദേശ് രാമജന്മഭൂമി,രാം കഥ പാര്‍ക്കില്‍ വെച്ച് നിര്‍വ്വഹിക്കുന്നു.ഇന്ത്യന്‍ ഇതിഹാസങ്ങളെയും കബടിയേയും അടിസ്ഥാനമാക്കി ഒരുക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സൂരജ് ആനന്ദ് നിര്‍വ്വഹിക്കുന്നു.ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുള്ള പുതുമുഖ താരങ്ങള്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

എഡിറ്റര്‍-സ്റ്റീവന്‍ ബെര്‍ണാഡ്,സംഗീതം-ഗോപീ സുന്ദര്‍.കേരളം, മഹാരാഷ്ട്ര,വാരണാസി എന്നിവിടങ്ങളില്‍ ചിത്രീകരിക്കുന്ന ഈ പാന്‍ ഇന്ത്യന്‍ സിനിമയായ 'ദി മെന്റര്‍ ' ഒറിജിനല്‍ ഹിന്ദി പതിപ്പ് കൂടാതെ മറാത്തി,ഗുജറാത്ത്  പഞ്ചാബി എന്നീ ഭാഷകളിലും തെലുങ്ക് കന്നട തമിഴ് എന്നീ ഭാഷകളിലും ഡബ്ബ് ചെയ്ത് അവതരിപ്പിക്കും.സമീര്‍ വിവേക്,നിഖില്‍, മില്‍ട്ടണ്‍ തോമസ്,രൂപേഷ് മുരുകന്‍,സുനില്‍ നാട്ടക്കല്‍,ശശി പൊതുവാള്‍,ആയൂഷ്-അരുണ്‍,സമീര്‍, കൃഷ്ണ കുമാര്‍ എന്നിവരാണ് അണിയറ  പ്രവര്‍ത്തകര്‍.

Read more topics: # ദി മെന്റര്‍
The MENTOR govind padmasoory

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES