ബിജു മേനോന്‍, ആസിഫ് അലി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന തലവന്‍ ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ വേഷത്തിലാണ് ഇരുവരും പ്രക്ഷ്യപ്പെടുന്നത്. ഒരു ഇന്‍വെസ്റ്റി?ഗേഷന്‍ ത്രില്ലര്‍ വിഭാ?ഗത്തില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സ് ഇന്‍ അസോസിയേഷന്‍ വിത്ത് ലണ്ടന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ അരുണ്‍ നാരായണ്‍, സിജോ സെബാസ്റ്റ്യണ്‍ എന്നിവര്‍ ചേര്‍ന്നാണ്.
അനുരാഗ കരിക്കിന്‍ വെള്ളം, വെള്ളിമൂങ്ങ തുടങ്ങിയ ഹിറ്റുകള്‍ സമ്മാനിച്ച ബിജു മേനോന്‍- ആസിഫ് അലി കൂട്ടുകെട്ട് തലവനില്‍ തകര്‍ക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. രണ്ട് വ്യത്യസ്ഥ റാങ്കുകളിലുള്ള പൊലീസ് ഓഫീസര്‍മാര്‍ക്കിടയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തെ മുന്നോട്ടു കൊണ്ടു പോകുന്നത്. ഡാര്‍ക്ക് മൂഡില്‍ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒരു ത്രില്ലാറായിരിക്കും ഈ ചിത്രം എന്നാണ് ടീസറില്‍ നിന്നും വ്യക്തമാകുന്നത്.
ഈശോ, ചാവേര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രമാണ് തലവന്‍. അനുശ്രീ, മിയ, ദിലീഷ് പോത്തന്‍, കോട്ടയം നസീര്‍, ശങ്കര്‍ രാമകൃഷ്ണന്‍, ജോജി കെ. ജോണ്‍, ദിനേശ്, അനുരൂപ്, നന്ദന്‍ ഉണ്ണി, ബിലാസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശരത് പെരുമ്പാവൂര്‍, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് ഈ ചിത്രത്തിന്റെ തിരക്കഥ. ശരണ്‍ വേലായുധന്‍ ആണ് ഛായ?ഗ്രഹണം. ഫെബ്രുവരി 23 ചിത്രം തിയററ്ററുകളില്‍ റിലീസിനെത്തും.