Latest News

 ഒറ്റദിവസത്തില്‍ തന്നെ 6.4 മില്യണ്‍ കാഴ്ചക്കാര്‍; മലൈകയുടെ തേരാ ഹി ഖയാല്‍ വീഡിയോ ഗാനം പങ്ക് വച്ച്  അര്‍ജുന്‍ കപൂര്‍

Malayalilife
 ഒറ്റദിവസത്തില്‍ തന്നെ 6.4 മില്യണ്‍ കാഴ്ചക്കാര്‍; മലൈകയുടെ തേരാ ഹി ഖയാല്‍ വീഡിയോ ഗാനം പങ്ക് വച്ച്  അര്‍ജുന്‍ കപൂര്‍

 ഒറ്റദിവസത്തില്‍ തന്നെ 6.4 മില്യണ്‍ കാഴ്ചക്കാര്‍; മലൈകയുടെ തേരാ ഹി ഖയാല്‍ വീഡിയോ ഗാനം പങ്ക് വച്ച്  അര്‍ജുന്‍ കപൂര്‍

തേരാ ഹി ഖയാല്‍ എന്ന വീഡിയോ ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഗുരു രണ്‍ധാവ പാടിയ ഈ വീഡിയോ ഗാനത്തില്‍ ഗ്ലാമറസായി സ്‌ക്രീനില്‍ എത്തുന്നത് നടി മലൈക അറോറയാണ്. ഒറ്റ ദിവസത്തില്‍ തന്നെ 6.4 മില്ല്യണ്‍ വ്യൂ ആണ് പാട്ടിന് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ മലൈകയുടെ കാമുകന്‍ അര്‍ജുന്‍ കപൂര്‍ ഗാനത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞ് രംഗത്ത് എത്തിയിരിക്കുന്നു. 

ചൊവ്വാഴ്ച താരം തന്റെ ഇന്‍സ്റ്റാഗ്രാമിലാണ് വീഡിയോ ഗാനത്തെക്കുറിച്ച് അഭിപ്രായ രേഖപ്പെടുത്തിയിരിക്കുന്നത്. 'ഈ ഗാനം ഇഷ്ടപ്പെടൂ!' എന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ മലൈകയെയും ഗുരുവിനെയും ടാഗ് ചെയ്ത് അര്‍ജുന്‍ പറയുന്നത്.

ബോസ്‌കോ ലെസ്ലി മാര്‍ട്ടിസ് ആണ് ഗാനരംഗത്തിന്റെ കൊറിയോഗ്രാഫി. ടി സീരിസ് നിര്‍മ്മിച്ച വീഡിയോ ഗാനം മലൈകയുടെ യുട്യൂബ് അക്കൗണ്ടിലാണ് അപ്ലോഡ് ചെയ്തിരിക്കുന്നത്.സമൂഹമാദ്ധ്യമത്തില്‍ മലൈകയുടെ വീഡിയോ ഗാനം വന്‍ പ്രചാരമാണ് നേടുന്നത്. മലൈകയും അര്‍ജുന്‍ കപൂറും നാലുവര്‍ഷത്തിലേറെയായി ഡേറ്റിംഗിലാണ് . സാമൂഹിക മാദ്ധ്യമത്തില്‍ പരസ്പരം അഭിനന്ദനങ്ങള്‍ പങ്കുവയ്ക്കുന്നവരാണ് ഇരുവരും. കുത്തെ ആണ് അര്‍ജുന്‍ കപൂറിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം. അതേസമയം ഡിസ്നി പ്‌ളസ് ഹോട്സ്റ്റാറില്‍ മൂവിംഗ് വിത്ത് മലൈക ലൈഫ് ഡോക്യുമെന്ററി സ്ട്രീം ചെയ്യുന്നുണ്ട്.

Read more topics: # മലൈക
Tera Ki Khayal Man of The Moon

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES