ഇന്നും ഞാന്‍ അവിവാഹിതയായി തുടരുന്നതിന് കാരണം അജയ് ദേവ്ഗണ്‍; അവന്‍ ചെയ്തതിന് പശ്ചാത്തപിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു; അമ്പതാം വയസില്‍ നടി തബുവിന്റെ വെളിപ്പെടുത്തല്‍ ശ്രദ്ധേയമാകുമ്പോള്‍

Malayalilife
topbanner
ഇന്നും ഞാന്‍ അവിവാഹിതയായി തുടരുന്നതിന് കാരണം അജയ് ദേവ്ഗണ്‍; അവന്‍ ചെയ്തതിന് പശ്ചാത്തപിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു; അമ്പതാം വയസില്‍ നടി തബുവിന്റെ വെളിപ്പെടുത്തല്‍ ശ്രദ്ധേയമാകുമ്പോള്‍

കാലാപാനിയിലൂടെ പ്രിയദര്‍ശന്‍ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ നടിയാണ് തബു. നിരവധി കഥാപാത്രങ്ങളെ ആവിഷ്‌കരിച്ച നടി തന്റെ 50വയസ്സിലും മികവാര്‍ന്ന വേഷങ്ങള്‍ ചെയ്യ്തു ഇന്നും താരം സജീവമായി തന്നെ സിനിമയില്‍ തുടരുന്നു.അടുത്തിടെ റിലീസായ ഭൂല്‍ ഭൂലയ്യ 2-ലൂടെ തബു വീണ്ടും വെള്ളിത്തിരയില്‍ നിറയുകയാണ്. അടുത്തിടെ താരം  അവിവാഹിതയായി തുടരുന്നതിന്റെ തുറന്നു പറച്ചിലാണ് ഇപ്പോള്‍ കൂടുതല്‍ ശ്രെദ്ധ ആകുന്നത് 

തൊണ്ണൂറുകളില്‍ പ്രേക്ഷകരുടെ പ്രിയ ഓണ്‍ സ്‌ക്രീന്‍ ജോഡികളായിരുന്ന  അജയ് ദേവ്ഗണും തബുവും ചെറുപ്പകാലം തൊട്ടേ അടുത്ത സുഹൃത്തുക്കളുമാണ്. ഇപ്പോഴിതാ, തങ്ങളുടെ സൗഹൃദത്തെക്കുറിച്ചാണ് മുംബൈ മിററിന് നല്‍കിയ അഭിമുഖത്തില്‍ തബു തുറന്ന് പറഞ്ഞത്.

'അജയ് എന്റെ കസിന്‍ സമീര്‍ ആര്യയുടെ അയല്‍ക്കാരനും അടുത്ത സുഹൃത്തുമായിരുന്നു, എന്റെ ചെറുപ്പത്തിന്റെ ഭാഗമായിരുന്നു അവനും, അത് ഞങ്ങളുടെ ബന്ധത്തിന് ശക്തമായ അടിത്തറയിട്ടു. എന്റെ ചെറുപ്പത്തില്‍ സമീറും അജയും ചാരപ്പണി ചെയ്യുമായിരുന്നു, അവരെന്നെ ചുറ്റിപ്പറ്റി നടക്കുകയും എന്നോട് സംസാരിക്കുന്ന ആണ്‍കുട്ടികളെ തല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നു. അവര്‍ വലിയ ശല്യക്കാരായിരുന്നു, ഇന്ന് ഞാന്‍ അവിവാഹിതയാണെങ്കില്‍ അതിന് കാരണം അജയ് ആണ്. അവന്‍ ചെയ്തതില്‍ പശ്ചാത്തപിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു'.- അജയ്യുമായുള്ള സൗഹൃദത്തെ കുറിച്ച് തബു രസകരമായി പറഞ്ഞതിങ്ങനെ.

'എനിക്ക് വിശ്വസിക്കാന്‍ കഴിയുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ അത് അജയ് ആണ്. അവന്‍ ഒരു കുട്ടിയെപ്പോലെയാണ്, അതേ സമയം ഒരു സംരക്ഷനും. അവനുള്ളപ്പോള്‍ സെറ്റില്‍ ടെന്‍ഷനില്ല. ഞങ്ങള്‍ അതുല്യമായൊരു ബന്ധവും നിരുപാധികമായ സ്‌നേഹവും പങ്കിടുന്നു'. - തബു പറയുന്നു.തനിക്കൊരു പയ്യനെ കണ്ടുപിടിക്കാന്‍ താന്‍ അജയിനോട് ആവശ്യപ്പെട്ടിരുന്നതായും തബു.

തബു സിനിമയില്‍ വന്ന കാലം മുതല്‍ നിരവധി നായകന്‍മാരുമായുള്ള പ്രണയവാര്‍ത്തകള്‍ സജീവമായിരുന്നു. ബോളിവുഡിലെ പ്രമുഖരായ കപൂര്‍ കുടുംബത്തില്‍ നിന്നുള്ള സഞ്ജയ് കപൂറുമായി ചേര്‍ത്തായിരുന്നു തബുവിന്റെ പേര് ആദ്യം പറഞ്ഞ് കേള്‍ക്കുന്നത്. നായകനായി സിനിമയിലെത്തിയ സഞ്ജയ് കപൂറിന് പക്ഷെ, സിനിമയില്‍ നിന്ന് വലിയ നേട്ടമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. ആദ്യ ചിത്രമായ പ്രേമില്‍ അഭിനയിക്കുന്നതിനിടെയായിരുന്നു ഇരുവരും തമ്മിലുള്ള പ്രണയം ആരംഭിച്ചത്. തബു വളരെ സീരിയസായി എടുത്തിരുന്ന ഒരു പ്രണയബന്ധം കൂടിയായിരുന്നു. പക്ഷെ, സിനിയുടെ ചിത്രീകരണം പൂര്‍ത്തിയായപ്പോഴേക്കും ഇരുവരും തമ്മില്‍ അകന്നിരുന്നു. കാരണം എന്തെന്ന് ഇന്നും അവ്യക്തമാണ്.

തബുവിന്റെ അടുത്ത പ്രണയം വാര്‍ത്ത പരന്നത് സംവിധായകനും നിര്‍മ്മാതാവുമായ സജിദ് നദിയാദ്വാലയുമായിട്ടായിരുന്നു. സജിദിന്റെ ഭാര്യ ദിവ്യ ഭാരതിയുടെ വളരെ അടുത്ത സുഹൃത്തിയിരുന്നു തബു. അന്ന് മുതല്‍ ഇരുവരും പരിചിതരാണ്. പിന്നീട് ദിവ്യഭാരതിയുടെ മരണശേഷമാണ് സജിദുമായി തബു അടുക്കുന്നത്. ജീത് എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിച്ചതോടെ ബന്ധം കൂടുതല്‍ ശക്തമായി. പക്ഷെ, സജിദ് തബുവിനെ ഭാര്യയായി ജീവിതത്തിലേക്ക് സ്വാഗതം ചെയ്തില്ല. കാരണം ദിവ്യ ഭാരതിയുടെ മരണം സൃഷ്ടിച്ച ആഘാതത്തില്‍നിന്നും അദ്ദേഹത്തിന് മുക്തനാകാന്‍ സാധിച്ചിരുന്നില്ല. 

തെലുങ്ക് സൂപ്പര്‍ താരം നാഗാര്‍ജ്ജുനയുമായിട്ടായിരുന്നു തബുവിന്റെ മൂന്നാം പ്രണയം. തബുവുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന അക്കാലത്ത് നാഗാര്‍ജ്ജുന വിവാഹിതനായിരുന്നു. 10 വര്‍ഷത്തോളം കാത്തിരുന്നിട്ടും നാഗാര്‍ജ്ജുന വിവാഹജീവിതത്തില്‍ നിന്നും പുറത്തുവരില്ല എന്ന് മനസ്സിലാക്കിയ തബു സ്വയം ഒഴിഞ്ഞ് പോവുകയായിരുന്നു. നടിയെ സംബന്ധിച്ച് വളരെ വേദനാജനകമായിരുന്നു അക്കാലം. നാഗാര്‍ജ്ജുനയുടെ ഭാര്യ അമലയുമായി തബുവിന് നല്ലൊരു സുഹൃത് ബന്ധമുണ്ട്. തന്റെ സുഹൃത്തിനെയും ഭര്‍ത്താവിനെയും നല്ല വിശ്വാസമുണ്ടെന്നും അതിനപ്പുറത്തേക്ക് ഒന്നുമില്ലെന്നും അമല തുറന്നുപറഞ്ഞിരുന്നു. അതേസമയം തബു ഇപ്പോഴും തന്റെ നല്ലൊരു സുഹൃത്താണെന്ന് നാഗാര്‍ജ്ജുന പറയുന്നത്.

Read more topics: # തബു.അജയ്
Tabu reveals that she has a very special relationship with Ajay

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES