ലോക്ഡൗണ്‍ സമയത്ത് തനിക്കും മക്കള്‍ക്കുമൊപ്പം താമസിക്കാന്‍ തയ്യാറായ സൂസേന് നന്ദി; കൊറോണ കാലത്ത് വീണ്ടും ഒന്നിച്ച് താമസിക്കാന്‍ തീരുമാനിച്ച് ഹൃത്വിക് റോഷന്‍ സൂസൈന്‍ ദമ്പതികള്‍; നടന്റെ കുറിപ്പ് ഏറ്റെടുത്ത് ആരാധകരും

Malayalilife
topbanner
 ലോക്ഡൗണ്‍ സമയത്ത് തനിക്കും മക്കള്‍ക്കുമൊപ്പം താമസിക്കാന്‍ തയ്യാറായ സൂസേന് നന്ദി; കൊറോണ കാലത്ത് വീണ്ടും ഒന്നിച്ച് താമസിക്കാന്‍ തീരുമാനിച്ച് ഹൃത്വിക് റോഷന്‍ സൂസൈന്‍ ദമ്പതികള്‍; നടന്റെ കുറിപ്പ് ഏറ്റെടുത്ത് ആരാധകരും

വിവാഹ മോചനത്തിന് ശേഷവും കുട്ടികള്‍ക്കായി ഒന്നിച്ച് സമയം ചിലവഴിച്ചും യാത്രകള്‍ പോയും മാതൃകയാവുന്ന ദമ്പതികള്‍ ആണ് ഹൃത്വിക് റോഷനും ഭാര്യ സൂസൈന്‍ ഖാനും. കുട്ടികളുടെ സന്തോഷത്തിനും ആഗ്രഹത്തിനും വേണ്ടി ഇരുവരും ഒന്നിക്കുന്ന വിശേഷങ്ങള്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടംനേടാറുമുണ്ട്. ഇപ്പോളിതാ കൊറോണാ കാലത്തും കുട്ടികള്‍ക്കായി ഒരുമിച്ചിരിക്കുകയാണ് ഈ ദമ്പതികള്‍.

ലോക്ഡൗണ്‍ സമയത്ത് തനിക്കും മക്കള്‍ക്കുമൊപ്പം താമസിക്കാന്‍ തയ്യാറായ സൂസേന് നന്ദി പറഞ്ഞുകൊണ്ട് ഹൃത്വിക് റോഷന്‍ പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇക്കാര്യം അറിയിച്ചത്. സൂസേന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് താരത്തിന്റെ ഹൃദയസ്പര്‍ശിയായ കുറിപ്പ്.

ഇത് പ്രിയപ്പെട്ട സൂസേന്റെ (എന്റെ മുന്‍ ഭാര്യ) ചിത്രമാണ്, താല്‍ക്കാലികമായി ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചത് വഴി ഞങ്ങളുടെ കുട്ടികള്‍ ഒരാളില്‍ നിന്നും അനിശ്ചിതമായി വിച്ഛേദിക്കപ്പെടുന്നില്ല. സഹ രക്ഷാകര്‍ത്വത്തില്‍ വളരെയധികം പിന്തുണയും ധാരണയും നല്‍കുന്നതില്‍ സൂസേന് നന്ദി. ഞങ്ങള്‍ അവര്‍ക്കായി സൃഷ്ടിച്ച കഥ ഞങ്ങളുടെ കുട്ടികള്‍ പറയുംഹൃത്വിക് റോഷന്‍ കുറിക്കുന്നു. 

മനുഷ്യരാശിയുടെ ചരിത്രത്തില്‍ ഇത്തവണ എല്ലാവര്‍ക്കുമിതൊരു കണ്ണ് തുറപ്പിക്കലായിരിക്കുമെന്നാണ് കൊറോണവൈറസ് ബാധയെ കുറിച്ച് സുസേന്‍ ഖാന്‍ പോസ്റ്റിനു താഴെ കുറിച്ചത്. നിരവധി താരങ്ങളാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നതില്‍ സന്തോഷം പങ്കിട്ടുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. ഏറ്റവും മഹത്തായ പ്രണയകഥകളില്‍ ഒന്ന് നിങ്ങളുടേതാണ് എന്നാണ് റോഹിത് റോയ് കമന്റ് ചെയ്തിരിക്കുന്നത്. ടൈഗര്‍ ഷ്‌റോഫ്, പ്രീതി സിന്റ, വരുണ്‍ ധവാന്‍, ദിയ മിര്‍സ, സോണാലി ബേന്ദ്ര, തനിഷ മുഖര്‍ജി തുടങ്ങിയവരും ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്. 

2000 ല്‍ ആയിരുന്നു ഋത്വികിന്റെയും സൂസേന്‍ ഖാനിന്റെയും വിവാഹം. 13 വര്‍ഷങ്ങള്‍ക്കു ശേഷം ഇരുവരും പിരിയുകയായിരുന്നു. വിവാഹബന്ധം വേര്‍പ്പെടുത്തിയെങ്കിലും ജീവിതത്തില്‍ പരസ്പരം നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ഇരുവരും. മക്കളായ ഹ്രെഹാന്‍, ഹൃദാന്‍ എന്നിവര്‍ ഇരുവരുടെയും കൂടെ മാറിമാറിയാണ് താമസം. 

Sussanne Khan moves in with Hrithik Roshan amid lockdown

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES