സൂര്യയും കാര്‍ത്തിക് സുബ്ബരാജും ഒന്നിക്കുന്ന സൂര്യ 44 നായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ നടിപ്പിന്‍ നായകന്റെ പിറന്നാളിനോടനുബന്ധിച്ച് സൂര്യ 44 ന്റെ ഗ്ലിംപ്‌സ് പുറത്തുവിട്ടിരിക്കയാണ് അണിയറപ്രവര്‍ത്തകര്‍. സൂര്യയുടെ മാസ് എന്‍ട്രിയാണ് വിഡിയോയില്‍ കാണാനാവുക.
കറുപ്പ് നിറത്തിലെ ഷര്‍ട്ടും പാന്റ്‌സും ധരിച്ച് നടന്നുവന്ന് തോക്ക് ചൂണ്ടുന്ന സൂര്യയെ വിഡിയോയില്‍ കാണാം. ഇതിനോടകം തന്നെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിക്കഴിഞ്ഞു. സിനിമ വേറെ ലെവല്‍ ആയിരിക്കുമെന്ന് തന്നെയാണ് ഓരോ ആരാധകരുടേയും പ്രതീക്ഷ.
മുടിനീട്ടി വളര്‍ത്തി, താഴേക്ക് നീട്ടിയ മീശയുമായി വിന്റേജ് ലുക്കിലാണ് സൂര്യ. സൂര്യ 44 എന്നു താത്കാലികമായി പേരിട്ട ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ഐലന്‍ഡില്‍ അടുത്തിടെയാണ് പൂര്‍ത്തിയായത്. സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ ഊട്ടിയില്‍ ഉടന്‍ ആരംഭിക്കും.
പൂജ ഹെഗ്‌ഡെയാണ് നായിക. ജോജു ജോര്‍ജ് പ്രതിനായകനായി എത്തുന്നു. ജയറാം ആണ് മറ്റൊരു പ്രധാന താരം . ലവ് ലഫ്റ്റര്‍ വാര്‍ എന്നാണ് ടാഗ്ലൈന്‍. സൂര്യയുടെ ജ്യോതികയുടെയും 2 ഡി എന്റര്‍ടെയ്ന്‍മെന്റും കാര്‍ത്തിക് സുബ്ബരാജിന്റെ സ്റ്റോണ്‍ ബെഞ്ച് ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മാണം.