ഗൗതം മേനോന്റെ സംവിധാനത്തില്‍ 2003ല്‍ റിലീസായി വമ്പന്‍ ഹിറ്റായ സൂര്യ ചിത്രമാണ് കാക്ക കാക്ക. അന്‍ബ് സെല്‍വന്‍ എന്ന പൊലീസ് ഓഫിസറായിട്ടാണ് സൂര്യ ചിത്രത്തില്‍ എത്തിയത്.താരത്തിന്റെ അന്നേവരെ കാണാത്ത വേറിട്ട ഗെറ്റപ്പ് തിയേറ്ററില്‍ സിനിമാപ്രേമികള്‍ ആഘോഷമാക്കുകയാണ് ഉണ്ടായത്.
ഇപ്പോഴിതാ കാക്ക കാക്ക റിലീസായി 20 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ സൂര്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്.
എനിക്ക് എന്റെ എല്ലാം തന്നെ ചിത്രമാണ് ഇത്. 'അന്‍പുചെല്ലവന്‍' എന്റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നു. 'കാക്കാ കാക്ക'യുടെ എല്ലാവര്‍ക്കും ആശംസകള്‍. തന്നോട് ജോയാണ് ചിത്രത്തെ കുറിച്ച് ആദ്യം സൂചിപ്പിച്ചത് എന്നും സൂര്യ വ്യക്തമാക്കുന്നു.
സൂര്യ , ജ്യോതിക , ജീവന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി 2003-ല്‍ ഗൗതം മേനോന്‍ റിയലിസ്റ്റിക് പോലീസ് ത്രില്ലര്‍ കാക്ക കാക്ക (2003) സംവിധാനം ചെയ്തുത് . അക്കാലത്തെ മറ്റ് തമിഴ് സിനിമകളെ അപേക്ഷിച്ച് പോലീസിന്റെ വ്യത്യസ്തമായ വീക്ഷണം കാണിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വ്യക്തിജീവിതവും ഗുണ്ടാസംഘങ്ങള്‍ അവന്റെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്നും ചിത്രം ചിത്രീകരിക്കുന്നു.
അതേസമയം ശിവ സംവിധാനം ചെയ്യുന്ന കങ്കുവയാണ് സൂര്യയുടെ അടുത്തതായി പുറത്ത് വരാനിരിക്കുന്ന ചിത്രം.വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി, മലയാളം തുടങ്ങി പത്ത് ഭാഷകളിലും മൊഴിമാറ്റം ചെയ്താണ് റിലീസ് ചെയ്യുക. രജനികാന്ത് നായകനായ അണ്ണാത്തയ്ക്കു ശേഷം ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
3ഡിയിലാണ് ചിത്രം ഒരുങ്ങുന്നത്. യു.വി. ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ. ജ്ഞാനവേല്‍രാജയും ചേര്‍ന്നാണ് കങ്കുവ നിര്‍മിക്കുന്നത്. ആമസോണ്‍ പ്രൈമാണ് ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ്സ് നേടിയിരിക്കുന്നത്. ദേവി ശ്രീ പ്രസാദ് ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്.