മലയാള സിനിമയിൽ മുഖവുര ആവശ്യമില്ലാത്ത നടനാണ് കൊച്ചുപ്രേമൻ. നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരത്തിന്റെ മകൻ ഹരികൃഷ്‌ണൻ വിവാഹിതനായി എന്നുള്ള വാർത്തകളാണ് പുറത്ത് വന്നത്. കണ്ണൂർ സ്വദേശിനി റെഷ്‌ലിയാണ് വധു. കൊവിഡ് ചട്ടങ്ങൾ പാലിച്ച് തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.
ഹോട്ടൽ ഹൈസിന്തിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്ക് വിരുന്നും ഒരുക്കിയിരുന്നു. നടനും എം പിയുമായ സുരേഷ് ഗോപി, സംഗീതസംവിധായകൻ ഗോപി സുന്ദർ തുടങ്ങി സിനിമാ സീരിയൽ രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തിരുന്നു. വൈ വി പുരുഷോത്തമന്റെയും ബിന്ധു കെയുടെയും മകളാണ് രെഷ്‌ലി. നടന്‍ മണിയന്‍പിളള രാജുവും കുടുംബവും വിവാഹത്തില്‍ പങ്കെടുത്തു.
കെ.എസ്. പ്രേംകുമാര്‍ എന്നാണ് കൊച്ചു പ്രേമന്റെ യഥാര്‍ത്ഥ പേര്. 100 പരം ചിത്രങ്ങളിൽ താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തു. അദ്ദേഹം യുഎഇയില്‍ ചിത്രീകരിച്ച, സാദിഖ് കാവില്‍ രചന നിര്‍വഹിച്ച ഷവര്‍മ എന്ന ഹ്രസ്വ ചിത്രത്തിലും അഭിനയിച്ചു. ശ്രീവരാമന്‍ ശാസ്ത്രി, കമലം എന്നിവരുടെ മകനായാണ് 1955-ല്‍ ഇദ്ദേഹം ജനിച്ചത്. തിരുവനന്തപുരം എം.ജി. കോളേജില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം കാളിദാസകലാകേന്ദ്രം എന്ന നാടക ട്രൂപ്പില്‍ പതിനെട്ടുവര്‍ഷം ജോലി ചെയ്തു. 1996-ല്‍ ദില്ലിവാല രാജകുമാരന്‍ എന്ന ചലച്ചിത്രത്തിലൂടെ മലയാള സിനിമ മേഖലയിലേക്ക് ചുവട് വയ്ച്ചു. നടി ഗിരിജ പ്രേമനാണ് ഇദ്ദേഹത്തിന്റെ ഭാര്യ.