ആരാധകരുടെ പ്രിയ താരമാണ് ഷാരൂഖ് ഖാന്‍. എന്നും താരത്തിന്റെ വിശേഷങ്ങള്‍ കേള്‍ക്കാന്‍ ആരാധകര്‍ക്ക് ഏറെ താല്‍പര്യമാണ്. താരത്തിനു നല്‍കുന്ന അതേ പ്രാധാന്യം മിക്കപ്പോഴും അവരുടെ കുടുംബത്തിനു നല്‍കാറുണ്ട്. ഇപ്പോഴിതാ നടന്‍ ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാന്‍ അടുത്തിടെ ഒരു സ്ത്രീയെ സഹായിച്ച വീഡിയോയാണ് വൈറലായിരിക്കുന്നത്.
ഇന്നലെ മുംബയില്‍ നടന്ന കോയല്‍ പുരിയുടെ പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കാന്‍ അമ്മ ഗൗരി ഖാനൊപ്പം എത്തിയതായിരുന്നു സുഹാന ഖാന്‍. കബീര്‍ ബേഡി തുടങ്ങി മറ്റനേകം താരങ്ങളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. തിരികെ പോകുന്നതിനിടെ ഒരു പാവപ്പെട്ട സ്ത്രീ സുഹാനയോട് പണം അഭ്യര്‍ത്ഥിക്കുന്നു. സുരക്ഷാ ജീവനക്കാര്‍ ഇവരെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നുമുണ്ട്. ഇതിനിടെ പഴ്സില്‍ നിന്ന് സുഹാന ആദ്യം 500 രൂപ എടുത്ത് നല്‍കുകയും പിന്നീട് വീണ്ടും 500 രൂപ നല്‍കുന്നതുമാണ് വീഡിയോയിലുള്ളത്.
പണം കിട്ടിയ സന്തോഷത്തില്‍ യുവതി നൃത്തം ചെയ്യുന്നതും കാണാം. പിന്നാലെ മാദ്ധ്യമപ്രവര്‍ത്തകരോട് യാത്ര പറഞ്ഞ് സുഹാന കാറില്‍ കയറി പോവുകയും ചെയ്യുന്നു. സുഹാനയുടെ പ്രവര്‍ത്തിയ്ക്ക് ഏറെപേരാണ് കയ്യടി നല്‍കുന്നത്. സ്വര്‍ണഹൃദയമുള്ള പെണ്‍കുട്ടിയെന്നും, നല്ല പ്രവര്‍ത്തിയെന്നും, ഔദാര്യമുള്ള മനസെന്നുമൊക്കെയാണ് ഏറെപേര്‍ കമന്റ് ചെയ്തിരിക്കുന്നത്. പാവത്തിന്റെ പൈസ പോയെന്നും അച്ഛന്റെ പണം കളയുന്നുവെന്നും പരിഹസിച്ചവരും നിരവധിയാണ്.