കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നത്. 154 ചിത്രങ്ങളാണ് മത്സരത്തിനെത്തിയത്.ചലച്ചിത പുരസ്‌കാരത്തില്‍ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി മമ്മൂട്ടി. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാന മികവില്‍ പുറത്തിറങ്ങിയ നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് പുരസ്‌കാരം. ചിത്രത്തില്‍ ജെയിംസായും സുന്ദരമായും പകര്‍ന്നാടിയ മമ്മൂട്ടി പുരസ്‌കാരം ഏറെക്കുറെ ഉറപ്പിച്ചിരുന്നു.
മമ്മൂട്ടിക്ക് അവസാന നിമിഷം വെല്ലുവിളിയായി 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ കുഞ്ചാക്കോ ബോബനും ഉണ്ടായിരുന്നു. എന്നാല്‍ മികച്ച നടനുള്ള പ്രത്യേക പുരസ്‌കരമാമാണ് കുഞ്ചോക്കോ ബോബന് ലഭിച്ചത്. അപ്പന്‍ എന്ന ചിത്രത്തിലെ അഭിനയതത്തിന് അലന്‍സിയറും മികച്ച നടനുള്ള പ്രത്യേക പുരസ്‌കാരം നേടി. രേഖ എന്ന ചിത്രത്തിലൂടെ വിന്‍ഷി അലോഷ്യസ് മികച്ച നടിക്കുള്ള പുരസ്‌കാരം കരസ്ഥമാക്കി.
പത്തൊന്‍പതാം നൂറ്റാണ്ടിലെ ഗാനത്തിലൂടെ മൃദുല മികച്ച പിന്നണി ഗായികയായപ്പോള്‍ കബില്‍ കബിലനാണ് മികച്ച ഗായകന്‍. ജനപ്രീതിയും കലാമൂല്യവുമുള്ള മികച്ച ചിത്രത്തിനുള്ള പ്രത്യേക പുരസ്‌കാരത്തിന് രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത 'ന്നാ താന്‍ കേസ് കൊട്' അര്‍ഹമായി. പല്ലൊട്ടി 90സ് കിഡ്‌സ് ആണ് മികച്ച കുട്ടികളുടെ ചിത്രം, ശബ്ദ രൂപകല്‍പ്പന - അജയന്‍ അടാട്ട് (ഇല വീഴാ പൂഞ്ചിറ, വസ്ത്രാലങ്കാരം - മഞ്ജുഷ , മികച്ച കലാസംവിധായകന്‍ - ജ്യോതിഷ് ശങ്കര്‍ (ന്നാ താന്‍ കേസ് കൊട്), മികച്ച ചിത്ര സംയോജകന്‍- നിഷാദ് യൂസഫ് ( തല്ലുമാല)
ഇലവീഴാം പൂഞ്ചീറയിലൂടെ ഷാഹി കബീര്‍ മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം സ്വന്തമാക്കി. സംവിധാനത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം രണ്ട് പേര്‍ക്ക് ലഭിച്ചു. വിശ്വസജിത്ത് എസ്, രാരിഷ് എസ് എന്നിവരാണ് പുരസ്‌കാരം. സ്ത്രീ, ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍ ശ്രുതി ശരണ്യും അര്‍ഹയായി (ചിത്രം ബി 32 മുതല്‍ 42 വരെ), വനിതാ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് - പൗളി വല്‍സന്‍(സൗദി വെള്ളയ്ക്ക്), മികച്ച പുരഷ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് - ഷോബി തിലകന്‍ ( പത്തൊന്‍പതാം നൂറ്റാണ്ട്)
മികച്ച വിഷ്വല്‍ എഫക്ട് - അനീഷ് ഡി, സുമേഷ് ഗോപാല്‍ (വഴക്ക്). മികച്ച ചലച്ചിത്ര ഗ്രന്ഥം - സിഎസ് വെങ്കിടേശ്വരന്‍ (സിനിമയുടെ ഭാവനാ ദേശങ്ങള്‍), മികച്ച ചലച്ചിത്ര ലേഖനം - സാബു പ്രവദാസ്