മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള അവതാരക ആരെന്ന ചോദ്യത്തിന് ഉത്തരം പേളി മാണി എന്നാണ്. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് പേളി അവതാരകയായി മലയാളികളുടെ മനസില്‍ ഇടം നേടിയത്. ബിഗ്‌ബോസിലെത്തി ശ്രീനിഷിനെ വിവാഹം കഴിച്ച താരം ഇപ്പോള്‍ ശ്രീനിയൊടൊപ്പം ദാമ്പത്യജീവിതം ആസ്വദിക്കുകയാണ്. നിരവധി ആരാധകരാണ് പേളിക്കുള്ളത്. പേളിയുടെ നിഷ്‌കളങ്കമായ മനസ് തന്നെയാണ് ആരാധകര്‍ പേളിയെ സ്‌നേഹിക്കാന്‍ കാരണവും. ലോകഡൗണ്‍ ദിനങ്ങളില്‍ ആലുവയിലെ വീട്ടിലാണ് കുടുംബസമേതം പേളിയുള്ളത്. എന്നാൽ ഇതിനോടകം തന്നെ പേളി ഗർഭിണിയായി എന്നുള്ള വാർത്തകകളും പുറത്ത് വന്നിട്ടുണ്ട്.
ഭാര്യ ഗർഭിണിയായാൽ മസാല ദോശ വാങ്ങിക്കൊണ്ടു വരുന്ന ഭർത്താക്കന്മാരെ സിനിമയിലും ജീവിതത്തിലും പലരും കണ്ടുകാണും. ഗർഭിണിയായ പേളിക്ക് പക്ഷെ മസാല ദോശയെക്കാളും കമ്പം ഈ ഭക്ഷണങ്ങളോടാണെന്നു തോന്നുന്നു. ഭാര്യയുടെ ഭക്ഷണ പ്രിയം വീഡിയോയിൽ പകർത്തി ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തിരിക്കുകയാണ് ശ്രീനിഷ്.
ഞായറാഴ്ച ദിവസം രാത്രിയിൽ ഭാര്യ ഇഷ്ടവിഭവങ്ങളായ ഫ്രഞ്ച് ഫ്രൈസും ഫ്രൂട്ട് ഡ്രിങ്കും ഒക്കെ കഴിക്കുന്ന വീഡിയോയാണ് ശ്രീനിഷ് പോസ്റ്റ് ചെയ്തിരിക്കുന്നത്. പേളി ആസ്വദിച്ചു ഭക്ഷണം കഴിക്കുന്നതാണ് വീഡിയോയിൽ. പക്ഷെ അവസാനം വരെ കണ്ടാൽ ഒരുകാര്യം മനസ്സിലാവും. പേളിയുടെ മുഖഭാവത്തിൽ ഒരു ചെറിയ മാറ്റം വരുന്നുണ്ട്. അന്നേരമാണെന്നു തോന്നുന്നു ക്യാമറ ഓൺ ആയ വിവരം പേളി അറിയുന്നത്. ശേഷം ഒരു തുറിച്ചു നോട്ടം കാണാനുമാകും.
രണ്ട് ദിവസങ്ങൾക്ക് മുൻപാണ് ഗർഭിണിയാണ് എന്നുള്ള വിവരം ഇൻസ്റാഗ്രാമിലൂടെ അറിയിച്ചത്. അച്ഛനാവുന്നതിന്റെ സന്തോഷം ശ്രീനിഷും പങ്കുവച്ചിരുന്നു. 2019 മെയ് മാസത്തിലായിരുന്നു ശ്രീനിഷിന്റെയും പേളിയുടെയും വിവാഹം.