അല്ലു അര്‍ജജുനൊപ്പം പുഷ്പ ടുവില്‍ ശ്രീലിലയും എത്തുമെന്ന് റിപ്പോര്‍ട്ട്. നടനൊപ്പം ശ്രീലില ഐറ്റം ഡാന്‍സ് ചെയ്യുമെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്.ദിഷ പഠാനിയുടെ ഐറ്രം ഡാന്‍സായിരിക്കും പുഷ്പയുടെ രണ്ടാം ഭാഗത്തിലെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ശ്രീലീല ആണ് ഇത്തവണ ആരാധകരെ ത്രസിപ്പിക്കാന്‍ എത്തുന്നത്.
പുഷ്പയില്‍ ഒ അന്തവാ... എന്ന ഐറ്റം ഡാന്‍സ് അവതരിപ്പിച്ച് ഹോട്ട് നമ്പറുമായി സാമന്തയാണ് എത്തിയത്. പുഷ്പയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായിരുന്നു സാമന്തയുടെ ഐറ്രം ഡാന്‍സ്. ഈ ഗാനരംഗത്തിന് 5 കോടിയായിരുന്നു സാമന്തയുടെ പ്രതിഫലം.
ദേവിശ്രീ പ്രസാദ് തന്നെയാണ് ഇത്തവണയും സംഗീത സംവിധാനം. സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രതിനായകനായി ഫഹദ് ഫാസില്‍ വീണ്ടും എത്തുന്നു. അനസൂയ ഭരദ്വാജ് രണ്ടാം ഭാഗത്തിലുമുണ്ട്. വിശാഖപട്ടണത്ത് പുഷ്പ 2 ചിത്രീകരണം പുരോഗമിക്കുകയാണ്. പുഷ്പ 2വിനെയും ഐറ്റം ഡാന്‍സിനെയും ഒരേപോലെ കാത്തിരിക്കുകയാണ് ആരാധകര്‍