തെന്നിന്ത്യന്‍ താര സുന്ദരിയാണ് നടി തമന്ന ഭാട്ടി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം സൂപ്പർ താരങ്ങളുടെ നായിക കൂടിയാണ്. 2005ൽ പുറത്തിറങ്ങിയ സോ ഫാർ, ചാന്ദ് സാ റോഷൻ ചെഹരാ എന്നീ ഹിന്ദി സിനിമകളിലാണ് തമന്ന അരങ്ങേറ്റംകുറിച്ചത്. തുടർന്ന് കൈനിറയെ അവസരങ്ങളായിരുന്നു താരത്തെ തേടി എത്തിയിരുന്നത്. എന്നാൽ ഇപ്പോൾ നടിയുടെ മാതാപിതാക്കള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. താരം തന്നെയാണ് ഇക്കാര്യം തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച കുറിപ്പിലൂടെ അറിയിച്ചത്. നേരിയ കൊറോണ വൈറസ് രോഗലക്ഷണങ്ങള്‍ കഴിഞ്ഞ ദിവസം മാതാപിതാക്കള്‍ കാണിച്ചുവെന്നും പരിശോധനഫലം നിര്‍ഭാഗ്യവശാല്‍ പോസിറ്റീവായി എന്നുമാണ് താരം കുറിപ്പിലൂടെ അറിയിച്ചതും.
'കഴിഞ്ഞ ദിവസം എന്റെ മാതാപിതാക്കള്‍ കൊറോണ വൈറസിന്റെ നേരിയ രോഗലക്ഷണങ്ങള്‍ കാണിച്ചു. മുന്കരുതലുകളുടെ ഭാഗമായി വീട്ടില്‍ എല്ലാവരും COVID 19 പരിശോധനയ്ക്ക് വിധേയരായി. നിര്‍ഭാഗ്യവശാല്‍ എന്റെ മാതാപിതാക്കളുടെ ഫലം പോസിറ്റീവായി വന്നു. അധികാരികളെ അറിയിച്ച ശേഷം ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്.'' -തമന്ന കുറിപ്പില്‍ പറയുന്നു.
എന്നാല്‍, താരമുള്‍പ്പടെയുള്ള മറ്റ് കുടുംബാംഗങ്ങളുടെ കോവിഡ് പരിശോധന ഫലം ഇപ്പോൾ നെഗറ്റീവാണ്. നന്നായി തന്നെ നിലവിൽ മാതാപിതാക്കളുടെ ചികിത്സ പുരോഗമിക്കുകയാണെന്നും അവര്‍ വേഗം രോഗമുക്തി നേടാന്‍ നിങ്ങളുടെ അനുഗ്രഹം വേണമെന്നും താരം സോഷ്യൽ മീഡിയയിലൂടെ പറഞ്ഞു.