ആരാധകര്‍ക്കേറെ പ്രിയപ്പെട്ട നടനാണ് ശിവകാര്‍ത്തികേയന്‍. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ മാവീരന്‍ റിലീസിനൊരുങ്ങുകയാണ്. മഡോണ അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ 14 നാണ് തിയേറ്ററുകളില്‍ എത്തുന്നത്.
തമിഴിന് പുറമെ തെലുങ്കിലും ചിത്രം ഒരേ സമയം റിലീസ് ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ ഹൈദരാബാദില്‍ വെച്ചുനടന്ന പ്രീ റിലീസ് ഇവന്റിനിടെ ശിവകാര്‍ത്തികേയനെക്കുറിച്ചുളള ഒരു സര്‍പ്രൈസ് പുറത്തുവിട്ടിരിക്കുകയാണ് തെലുങ്ക് നടന്‍ ആദിവി ശേഷ്.
ശിവകാര്‍ത്തികേയന്‍ ബോളിവുഡിലേക്ക് അരങ്ങേറാന്‍ ഒരുങ്ങുന്നുവെന്നാണ് ആദിവി അറിയിച്ചത്. ശിവകാര്‍ത്തികേയന്റെ സാന്നിധ്യത്തിലായിരുന്നു നടന്റെ വെളിപ്പെടുത്തല്‍. ഔദ്യോഗിക അറിയിപ്പ് വരുന്നതിന് മുന്‍പ് വിവരം പുറത്തുവിട്ടതിന് ആദിവി ശേഷ് ശിവകാര്‍ത്തികേയനോട് ക്ഷമാപണവും നടത്തി. വിഷയത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ ആദിവി ശേഷ് പങ്കുവെച്ചില്ല. നടന്റെ വെളിപ്പെടുത്തലിന് ആരാധകരുടെ ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്.