മലയാളികൾക്ക് ഏറെ സുപരിചിതനായപിന്നണിഗായകൻ ആണ് വിധു പ്രതാപ്. മലയാളം, തമിഴ്, കന്നട, തെലുങ്ക് ഭാഷകളിലായി നൂറോളം ഗാനങ്ങൾ ആണ് വിധു ആലപിച്ചിരിക്കുന്നത്. സ്റ്റേജില്‍ വിധു കയറിയാല്‍ പിന്നെ ഒരു ആഘോഷമാണ് അരങ്ങേറുക. പാട്ടിനും ഡാൻസിനും പുറമേ നല്ല നര്‍മബോധമുള്ള വ്യക്തി കൂടിയാണ് വിധു എന്ന് തെളിയിക്കുകയും ചെയ്‌തിട്ടുണ്ട്. താരത്തിന്റെ ഭാര്യയാണ് നർത്തകി കൂടിയായ ദീപ്തി. ഇരുവരും ഒന്നിച്ചുള്ള വിഡിയോകളും യാത്ര വിശേഷങ്ങളും എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോൾ വിധു പങ്കുവച്ച ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
2008 ഓഗസ്റ്റ് 20ന് ആയിരുന്നു വിധുവിന്റെയും ദീപ്തിയും വിവാഹിതരായത്. എന്നാൽ ഇപ്പോൾ ദീപ്തിയുടെ പിറന്നാൾ ദിനത്തിൽ ഹൃദയഹാരിയായ ഒരു കുറിപ്പുമായി എത്തിയിരിക്കുകയാണ് മലയാളക്കരയുടെ പ്രിയ ഗായകൻ. ഒരു ക്യാപ്ഷനിൽ ഒതുക്കാൻ കഴിയുന്നതല്ല അവൾ തരുന്ന സ്‌നേഹവും കരുതലുമെന്ന് വിധു തന്റെ കുറിപ്പിലൂടെ പറയുന്നത്. വിധു ദീപ്തിയ്ക്ക് ആശംസ തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് നേർന്നത്. അതോടൊപ്പം തന്നെ ദീപ്തിയുടെ ഒരു മനോഹര ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.
വിധുവിന്റെ കുറിപ്പ് ഇങ്ങനെ
ദീപ്തിക്കു വേണ്ടി ഒരു birthday caption എഴുതാൻ ഞാൻ ഒരുപാട് ആലോചിച്ചു. പക്ഷെ ഒരു birthday captionil ഒതുക്കാൻ പറ്റില്ല, അവള് എനിക്ക് തരുന്ന സ്നേഹം കരുതൽ ഒന്നും. Happy birthday to the most genuine, selfless and loving person I have ever known. Here is celebrating you today and എവരിഡേ .